HOME
DETAILS

കണ്ണനെന്ന് വിളിക്കും; പേരിടാന്‍  അമ്മയ്ക്ക് ബോധം തെളിയണം

  
backup
September 30 2020 | 09:09 AM

manjeri-med-college
 
കൊണ്ടോട്ടി: സുഭാഷേട്ടാ...കുഞ്ഞ് ആണായാലും പെണ്ണായാലും ഞാന്‍ പേരിടും..ഉദരത്തില്‍ കുഞ്ഞ് വളരുന്ന നാള്‍മുതല്‍ പ്രസവത്തിന് ലേബര്‍ മുറിയിലേക്ക് കൊണ്ടുപോകുമ്പോള്‍വരെ പ്രമീളയുടെ ആഗ്രഹമായിരുന്നു പേരിടല്‍ ചടങ്ങ്... പക്ഷെ പ്രസവിച്ചത് മകനാണെന്നുകൂടി അവളോട് പറയാന്‍ എനിക്കാവുന്നില്ല...മകന്റെ മുഖം അവള്‍ കാണുന്നുണ്ടോ എന്നറിയുന്നുമില്ല...മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥയില്‍ പ്രസവത്തെ തുടര്‍ന്ന്  ഒന്‍പത് മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന പ്രമീളയുടെ ജീവിതമാണ് നൊമ്പരക്കാഴ്ചയാവുന്നത്.
കൊണ്ടോട്ടി മുതുവല്ലൂര്‍ പഞ്ചായത്തിലെ മാനീരി പുളിയങ്ങാടന്‍ കൊറ്റന്റെ ഇളയ മകള്‍ പ്രമീളയാണ് ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ച മൂലം ചലനമറ്റ് കിടക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എട്ടുവര്‍ഷം താല്‍ക്കാലിക ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തുവന്നിരുന്ന പ്രമീള നിലവില്‍ പി.എസ്.സി ലിസ്റ്റിലെ ഉദ്യോഗാര്‍ഥി കൂടിയാണ്. ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തിന് മുന്‍പുതന്നെ മഞ്ചേരി മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവ് മൂലമുണ്ടായ പ്രമീളയുടെ ദയനീയ ചിത്രം വിവരിക്കുകയാണ് ഭര്‍ത്താവ് സുഭാഷും, പിതാവ് കൊറ്റനും.
 
    കഴിഞ്ഞ ഡിസംബര്‍ 26നാണ് പ്രമീളയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രസവ പരിശോധനക്കാനായി കൊണ്ടുവന്നത്. ഒരാഴ്ച മുന്‍പുവരെ പൂര്‍ണ ആരോഗ്യവതിയായി പ്രമീള ഇവിടെ ജോലി ചെയ്തിരുന്നു. 27ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. കുഞ്ഞിനെ തങ്ങള്‍ക്ക് നല്‍കി ഓപറേഷന്‍ തിയറ്ററിലേക്ക് മാറ്റുകയായിരുന്നു. അന്നാണ് അവളെ പൂര്‍ണ ആരോഗ്യത്തോടെ കണ്ടത്. പിന്നീട് രാത്രി സി.ടി സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. രാവിലെ ആറിന് സ്‌കാനിങ്ങിന് കാത്തിരുന്നെങ്കിലും വൈദ്യുതിയുണ്ടായിരുന്നില്ല. മണിക്കൂറുകള്‍ കഴിഞ്ഞാണ് സ്‌കാനിങ് നടത്തിയത്. ഇതിനുശേഷം പ്രമീളക്ക് അനസ്‌തേഷ്യ നല്‍കിയ വിവരവും ഇതിനിടയില്‍ 30 സെക്കന്‍ഡ് ഹൃദയസ്തംഭനമുണ്ടായെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രമീള അപ്പോള്‍ അബോധവസ്ഥയിലായിരുന്നു. ഉടനെ എം.ആര്‍.ഐ സ്‌കാന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും പറയുകയായിരുന്നു.
 
തുടര്‍ന്ന് ഒരുമാസത്തോളം കോഴിക്കോട് ചികിത്സ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരുമാസം കിടന്നു. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് പ്രമീളയുടെ ദുരവസ്ഥക്ക് കാരണമെന്നാണ് കുടുംബം പറയുന്നത്. ഹദയ സതംഭനം നാലുമിനിറ്റുവരെ ഉണ്ടായാലും അപകടനില തരണം ചെയ്യുമമെന്നാണ് മറ്റു ഡോക്ടര്‍മാര്‍ പറയുന്നത്. എല്ലുകള്‍ വളഞ്ഞ് കട്ടിലില്‍നിന്ന് അനങ്ങാനാവാതെ നൊമ്പരക്കാഴ്ചയായാണ് പ്രമീള ജീവിക്കുന്നത്.മകന് ഇതുവരെ പേരിട്ടിട്ടില്ല. കാത്തിരിക്കുകയയാണ്. തിരിച്ചു വരുമെന്ന് തന്നെയാണ് പ്രതീക്ഷ. അതുവരെ മകനെ കണ്ണനെന്ന് വിളിക്കും. താല്‍ക്കാലിക അധ്യാപകനാണ്  സുഭാഷ്. സുഭാഷും പ്രമീളയുടെ സഹോദരങ്ങളും മാതാപിതാക്കളുമാണ് ഇപ്പോള്‍ പരിചരിക്കുന്നത്. പ്രമീളയുടെ  ദുരവസ്ഥ വിവരിച്ച് കുടുംബം മുഖ്യമന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago