HOME
DETAILS

ജപ്പാനില്‍ ഭൂചലനം: രണ്ടു മരണം, ഒട്ടേറെ പേര്‍ക്കു പരുക്ക്

  
backup
September 06 2018 | 13:09 PM

japan-earthquake

ടോക്കിയോ: ജപ്പാന്റെ വടക്കന്‍ ദ്വീപായ ഹക്കായിഡോയില്‍ വന്‍ഭൂചലനം. റിക്റ്റര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടുപേര്‍ മരിച്ചു.
പ്രാദേശികസമയം പുലര്‍ച്ച 3:08 നുണ്ടായ ഭൂചലനം ഹാെക്കായിഡൊയിലെ ആത്സുമാ നഗരത്തിനു സമീപത്തുള്ള മലനിരകളില്‍ മണ്ണിടച്ചിലിനും കെട്ടിടങ്ങള്‍ക്കു നാശനഷ്ടത്തിനും വഴിവച്ചു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഈ പ്രദേശത്തെ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു.


40 കിലോമീറ്റര്‍ ചുറ്റളവു ദൂരം വരെ വ്യാപിച്ച ഭൂചലനത്തിന്റെ പ്രഭവസ്ഥാനം ടൊമാകൊമായ് നഗരത്തിനടുത്താണെന്നു ജപ്പാന്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. 16ലക്ഷം ജനസംഖ്യയുള്ള ഹക്കായിഡൊയുടെ തലസ്ഥാനമായ സപ്പോറൊയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.
ജപ്പാന്റെ ദേശീയമാധ്യമമായ എന്‍.എച്.കെ പുറത്തുവിട്ട വാര്‍ത്ത പ്രകാരം 125 പേര്‍ക്ക് പരുക്കുണ്ടെന്നും നാല്‍പ്പതോളം പോരെ കണാതായിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


ഹാക്കായിഡൊയുടെ പ്രാദേശിക ദുരന്തനിവാരണ വിഭാഗം പറയുന്നതു പരിക്കുപറ്റിയവര്‍ 48 പേര്‍ മാത്രമാണന്നാണ്. ആത്സുമാ നഗരത്തിലെ മണ്ണിടിച്ചിലും ഒരുപാടുപേരെ കാണാതായിട്ടുണ്ടെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. അപകടസ്ഥലത്ത് അഞ്ചുപേര് മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും ഒറ്റപ്പെട്ട് സ്ഥലങ്ങളില്‍ പെട്ടുകിടക്കുന്ന 40ഓളം പേരെ വിമാന മാര്‍ഗംരക്ഷപ്പെടുത്തിയിട്ടുണ്ടെന്നും പുനര്‍നിര്‍മ്മാണ വകുപ്പ് മന്ത്രി ജിരോ അകാമ മാധ്യമങ്ങളെ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago