പ്രളയബാധിതരായ 2,47,566 കുടുംബങ്ങള്‍ക്ക് 10,000 രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയബാധിതരായവര്ക്കുള്ള അടിയന്തര ധനസഹായമായി 247.566 കോടി രൂപ വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
പ്രളയബാധിതരായ 2,47,566 കുടുംബങ്ങള്‍ക്ക് സമാശ്വാസമായി 10,000 രൂപ അനുവദിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 6200 രൂപയും ദുരന്തപ്രതികരണ നിധിയില്‍ നിന്ന് 3800 രൂപയും ചേര്‍ത്താണ് 10,000 രൂപ നല്‍കിയത്. ഇതിനു പുറമെ ദുരന്തപ്രതികരണ നിധിയില്‍ നിന്ന് 3800 രൂപ വീതം 87,514 കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലൊഴികെ പ്രളയ ദുരിത ബാധിതര്‍ക്ക് കിറ്റ് വിതരണവും പൂര്‍ത്തിയായി. ആലപ്പുഴ ജില്ലയില്‍ 1,58,503 കിറ്റും എറണാകുളത്ത് 2,27,769 കിറ്റും വിതരണം ചെയ്തു. തൃശ്ശൂരില്‍ 1,01,938 കിറ്റുകളാണ് നല്‍കിയത്. 3,355 കിറ്റുകള്‍ വിതരണം ചെയ്യാന്‍ ബാക്കിയുണ്ട്. മലപ്പുറത്ത് 26,430 കിറ്റുകള്‍ വിതരണം ചെയ്തു. 11,301 കിറ്റുകള്‍ വിതരണം ചെയ്യാനുണ്ട്. ബാക്കിയുളള കിറ്റുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."