തഹസില്‍ദാറിന്റെ ഓഫിസിനു നേരെയുള്ള ആക്രമണം: ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കും
പൊന്നാനി: താലൂക്ക് ഓഫീസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന തഹസില്‍ദാറിന്റെ ഓഫീ നേരെയുള്ള അക്രമങ്ങള്‍ക്കെതിരേ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി നല്കാന് തീരുമാനം.
താലൂക്ക് വികസന സമിതി യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. പൊന്നാനി താലൂക്കിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസിന് നേരെയുള്ള സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങള്‍ പതിവായ സാഹചര്യത്തില്‍ ഇതിനെതിരേ നിയമ നടപടി ശക്തമാക്കാനാണ് താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനം കൈകൊണ്ടത്.
ആഴ്ചകള്‍ക്ക് മുമ്പ് തഹസില്‍ദാറുടെ ഓഫീസിലേക്ക് കല്ലേറ് നടന്നിരുന്നു. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലകളും തകര്‍ന്നിരുന്നു. കല്ലേറില്‍ തഹസില്‍ദാര്‍ തലനാരിഴക്കയാണ് രക്ഷപ്പെട്ടത്.നേരത്തെ താലൂക്ക് ഓഫീസിലെ കമ്പ്യൂട്ടര്‍ മോഷണം പോയിരുന്നു. പൊലീസ് സാന്നിധ്യമില്ലാത്തതും സുരക്ഷാ ഭിത്തിയുടെ അഭാവവുമാണ് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തിന് ഇടയാക്കിടത്. താലൂക്ക് ഓഫീസില്‍ സ്ഥിരമായി പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യം ഉണ്ടെങ്കിലും ഇതൊന്നും നടപ്പായിട്ടില്ല. താലൂക്ക് ഓഫീസിനു നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ താലൂക്ക് വികസനസമിതി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകാനും തീരുമാനമായി. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ക്കും, ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കാനും തീരുമാനം കൈക്കൊണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."