HOME
DETAILS

ഉംറ തീർത്ഥാടനം: രണ്ടാം ഉംറക്ക് 14 ദിവസം കാത്തിരിക്കണം, മീഖാത്തുകൾ സജ്ജം

  
backup
September 30 2020 | 10:09 AM

ministry-makes-14-day-gap-between-two-umrahs-mandatory-2020

     മക്ക: കനത്ത ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പുനഃരാരംഭിക്കുന്ന ഉംറ തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉംറ തീർത്ഥാടനം ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാഴ്ച്ച പിന്നിടാതെ ഒരാൾക്ക് തന്നെ രണ്ടാമതൊരു ഉംറക്ക് അനുവാദം നൽകുകയില്ലെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് കീഴിലെ ചീഫ് പ്ലാനിങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ ഡോ: അംറ് അൽ മദ്ദ അറിയിച്ചു. രണ്ട് തവണ ഉംറ തീർത്ഥാടനം അനുവദിക്കപ്പെടുമെന്നും എന്നാൽ, ഇതിനായി ആദ്യ ഉംറ കഴിഞു 14 ദിവസം കാത്തിരിക്കണമെന്നും അദ്ദേഹം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

    ഇപ്പോൾ ഐഒഎസിൽ ലഭ്യമായ "ഇഅ്തമര്‍നാ" ഉംറ ആപ് ഉടൻ തന്നെ ആൻഡ്രോയിഡ് മൊബൈലിലും ലഭ്യമാകും. ആപ്പിൾ, ആൻഡ്രോയിഡ് എന്നിവിടങ്ങളിൽ ഒരേ സമയം സമർപ്പിച്ച ആപ്പ് ആൻഡ്രോയിഡ് പോളിസി മൂലമാണ് വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൂടുതൽ തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നതിനെ കുറിച്ച് മന്ത്രാലയം പഠനം നടത്തിവരികയാണ്. ഒക്ടോബർ നാലിന് പുനഃരാരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ ദിനംപ്രതി ആറായിരം തീര്ഥാടകർക്കാണ് അനുമതി. 500 പേരടങ്ങുന്ന തീർത്ഥാടക സംഘം മൂന്ന് മണിക്കൂറിനുള്ളിൽ ഉംറ പൂർത്തീകരിക്കണം. ഞായാറാഴ്ച ആരംഭിച്ച ഉംറ രജിസ്‌ട്രേഷൻ മൂന്ന് ദിവസം പിന്നിട്ടപ്പോഴേക്കും 35000 തീർത്ഥാടകർ രജിസ്‌ട്രേഷൻ നടത്തി.

    സുബ്ഹി, മഗ്‌രിബ് നിസ്‌കാര സമയങ്ങളിൽ ഉംറ തീർത്ഥാടകരെ അനുവദിക്കില്ല. ഈ സമയത്ത് അണുനശീകരണം നടത്താനും ക്ളീനിംഗിനുമായാണ് ഉപയോഗപ്പെടുത്തുക. അർദ്ധ രാത്രിയായിരിക്കും ഉംറ ആരംഭിക്കുന്നത്. ഓരോ സംഘവും തീർത്ഥാടനം പൂർത്തീകരിച്ച ശേഷം അണുനശീകരണം നടത്തും. ഓരോ ഗ്രൂപ്പിലും തീർത്ഥാടകർ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് ഉറപ്പ് വരുത്താൻ പ്രത്യേകം സൂപ്പർവൈസർമാർ ഉണ്ടാകും. വൈറസ് ബാധിതരെയോ ലക്ഷണങ്ങൾ കാണുന്നവരെയോ പാർപ്പിക്കാൻ പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജമാണ്. ആദ്യ ഘട്ടത്തിലെ പോരായ്‌മകൾ പരിഹരിച്ചായിരിക്കും രണ്ടാഴ്ച്ച കഴിഞ്ഞു രണ്ടാം ഘട്ടം ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 18 നും 65 ഇടയിലുള്ളവർക്ക് മാത്രമേ ഇപ്പോൾ അനുവാദം നല്കുകയുള്ളൂവെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. 

     അതേസമയം, ഉംറ തീർത്ഥാടകരെ സ്വീകരിക്കാൻ എല്ലാ മീഖാത്തുകളും സജ്ജമാണെന്നും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും മതകാര്യ വകുപ്പ് മന്ത്രി ഡോ: അബ്ദുല്ലത്വീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് പറഞ്ഞു. ആ​രോ​ഗ്യ പെ​രു​മാ​റ്റ​ച​ട്ട​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മായാണ് പ​ള്ളി​ക​ളും 'മീ​ഖാ​ത്തു'​ക​ളും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ന്നത്. മീ​ഖാ​ത്തു​ക​ളി​ൽ പ്ര​ബോ​ധ​ക​രെ നി​യോ​ഗി​ക്കുമെന്നും റി​പ്പ​യ​റി​ങ്​​ ജോ​ലി​ക​ളും സേ​വ​ന​ങ്ങ​ളും നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago