HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ നേതാവിനെതിരായ കേസ് മ്യൂസിയം പൊലിസിന് കൈമാറി
backup
September 06 2018 | 18:09 PM
തൃശൂര്‍: എം.എല്‍.എ ഹോസ്റ്റലില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ നേതാവിനെതിരേ കാട്ടൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് തുടര്‍നടപടികള്‍ക്കായി തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലേക്കു കൈമാറി.
ഡി.വൈ.എഫ്.ഐ നേതാവ് ആര്.എല്‍ ജീവന്‍ലാലിനെതിരേ പീഡനശ്രമത്തിനിരയായ പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം കാട്ടൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, സംഭവം നടന്നതു തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റലിലായതിനാലാണ് ഇതു തുടര്‍നടപടികള്‍ക്കായി മ്യൂസിയം സ്റ്റേഷനിലേക്കു കൈമാറിയത്. കേസെടുത്തതോടെ ജീവന്‍ലാലിനെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."