നഗരത്തിലെ ഡ്രൈനേജുകള്ക്ക് മുകളില്‍ സ്ലാബില്ല; കാല്‍നട യാത്ര അപകടവഴിയിലൂടെ
തിരൂര്‍: നവീകരണ പ്രവൃത്തിയ്ക്ക് ശേഷം ഡ്രൈനേജുകള്ക്ക് മുകളില്‍ സ്ലാബ് സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് തിരൂര്‍ നഗരത്തിലെ കാല്‍നടയാത്ര അപകടവഴിയില്‍.
തിരൂര്‍ സിറ്റി ജങ്ഷനില്‍ നിന്ന് ജില്ലാ ആശുപത്രി, നഗരസഭാ കാര്യാലയം, മിനിസിവില്‍ സ്റ്റേഷന്, റസ്റ്റ് ഹൗസ് തുടങ്ങിയ മേഖലകളിലേക്കുള്ള റോഡിലുള്ള ഡ്രൈനേജിന് മുകളിലാണ് സ്ലാബ് തിരികെ സ്ഥാപിക്കാത്തത്.
ദിനംപ്രതി സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം നൂറുകണക്കിനാളുകള്‍ കടന്നുപോകുന്ന റോഡില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ അനാസ്ഥ കാട്ടുന്നതിനാല്‍ അപകടത്തിനിടയാക്കുമെന്ന് യാത്രക്കാരും കച്ചവടക്കാരും പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് ഡ്രൈനേജ് നവീകരണത്തിന്റെ പേരില്‍ സ്ലാബുകള്‍ എടുത്തുമാറ്റി മണ്ണും മാലിന്യങ്ങളും നീക്കിയത്. എന്നാല്‍ പ്രവൃത്തി കഴിഞ്ഞെങ്കിലും ഡ്രൈനേജുകള്ക്ക് മുകളില്‍ പലയിടത്തും സ്ലാബുകള്‍ തിരികെ സ്ഥാപിക്കാത്തതാണ് പ്രശ്നം. ഡ്രൈനേജ് നവീകരണ പ്രവൃത്തിയും നല്ല നിലയിലല്ല നടത്തിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."