HOME
DETAILS
MAL
കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖ: ക്രിമിനല്‍ കേസെടുക്കണമെന്ന് ഉപലോകായുക്ത
backup
September 06 2018 | 18:09 PM
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖകള്‍ നിര്‍മിച്ച് ഉത്തരവ് സമ്പാദിച്ചവര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉപലോകായുക്തയുടെ ഉത്തരവ്.
ഇക്കാര്യത്തില്‍ നടന്ന തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ നേരത്തെ ഉപലോകായുക്ത ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് സി.ബി സി.ഐ.ഡി എസ്.പി സി. ബാസ്റ്റിന് സാബുവിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഈ മാസം ഒന്നിനു സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്തി ക്രിമിനല്‍ കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനും ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീര്‍ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."