മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ വാതരോഗ വിഭാഗത്തിനു നിലവിലുണ്ടായിരുന്നു പ്രത്യേകവാര്‍ഡ് നിര്‍ത്തലാക്കിയത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്രണ്ട് ഡോ. കെ നന്ദകുമാറിനെ ഉപരോധിച്ചു. നിലവിലുണ്ടായിരുന്ന വാര്‍ഡ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയബ്ലോക്കിലായിരുന്നു. ഡോക്ടര്‍മാരുടെ തീരുമാനപ്രകാരമാണ് വാര്‍ഡ് നിര്‍ത്തലാക്കിയത്. ഓര്‍ത്തോ വിഭാഗത്തിലാണ് നിലവില്‍ വാതരോഗികളെ അഡ്മിറ്റു ചെയ്യുന്നത്. ഫിസിയോതെറാപ്പി ചെയ്യാന്‍പോലും സൗകര്യമില്ലാത്തവിധം രോഗികള്‍ പ്രതിസന്ധിനേരിടുകയാണ്. വാതരോഗവിഭാഗത്തിനു പ്രത്യേകവാര്‍ഡ് ഉടന്‍ ഏര്‍പ്പെടുത്തണമെന്നും അല്ലാത്തപക്ഷം കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്കി. മണ്ഡലം പ്രസിഡന്റ് അക്ബര്‍ മീനായ്, ഹനീഫ് പുല്ലൂര്‍, പി.എം നാസര്‍, രാജുചീരാന് കുഴിയില്‍, മനോജ് തടപറമ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സൂപ്രണ്ടിനെ ഉപരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."