HOME
DETAILS

ബി.എസ്.എന്‍.എല്‍ സേവന കേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റിനുള്ള സംവിധാനം ഉടന്‍

  
backup
May 16 2019 | 22:05 PM

%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d

 

തിരുവനന്തപുരം: സംസ്ഥാനത്തെ 262 ഉപഭോക്തൃസേവനകേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റിനുള്ള സംവിധാനം ഒരുമാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് കേരള ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി മാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിനായുള്ള പരിശീലനം ജീവനക്കാര്‍ക്ക് നല്‍കിവരികയാണ്.


ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പും ലഭ്യമാക്കും. 399 രൂപ മുതലുള്ള പ്രതിമാസ നിശ്ചിതചാര്‍ജ്ജുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളിലുള്ള മൊബൈല്‍ ഉപയോക്താക്കള്‍ക്കും 745 രൂപ മുതലുള്ള പ്രതിമാസ നിശ്ചിതചാര്‍ജ്ജുള്ള ബ്രോഡ്ബാന്‍ഡ്, എഫ്.ടി.ടി.എച്ച് ഉപഭോക്താക്കള്‍ക്കും 12 മാസത്തേക്ക് അധിക നിരക്ക് നല്‍കാതെ 999 രൂപയുടെആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ലഭിക്കുന്നതാണ്.
ആമസോണ്‍ പ്രൈം അംഗത്വംഉള്ളവര്‍ക്ക് ആമസോണ്‍ പ്രൈം വീഡിയോസ്ട്രീമിംഗ്, പരസ്യരഹിത പ്രൈം മ്യൂസിക് സേവനങ്ങള്‍ക്കൊപ്പംഅര്‍ഹതയുള്ള ഉല്‍പന്നങ്ങള്‍ക്ക് അതിവേഗ ഡെലിവറി സൗകര്യവും ലഭിക്കുന്നതായിരിക്കും. ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് സേവനങ്ങള്‍ മെയ് മാസാവസാനം മുതല്‍ ലഭ്യമാകും.


സംസ്ഥാന സര്‍ക്കാരിനുവേണ്ടിയുള്ള 1855 ഹോട്ട് സ്‌പോട്ടുകള്‍ ഉള്‍പ്പെടെ, 5481 ആക്‌സസ് പോയിന്റുകളോടുകൂടിയ 3055 ഹോട്ട്‌സ്‌പോട്ടുകള്‍ ബി.എസ്.എന്‍.എല്‍ ലഭ്യമാക്കിയിട്ടുണ്ട്. 235 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍കൂടി ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
വാര്‍ഷിക പ്ലാനുകള്‍ തെരഞ്ഞെടുക്കുന്ന ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈന്‍, ബ്രോഡ് ബാന്‍ഡ്, ഫൈബര്‍ ടുഹോം, ഉപഭോക്താക്കള്‍ക്ക് 25 ശതമാനം ക്യാഷ് ബാക്ക്ഓഫര്‍ ലഭ്യമാണ്. പുതിയ വരിക്കാര്‍ക്കും നിലവിലുള്ള വരിക്കാര്‍ക്കും ഈ ഓഫര്‍ ലഭ്യമായിരിക്കും.
ഉപഭോക്താക്കള്‍ക്ക് നിരവധി പേര്‍ക്ക് ഒരുമിച്ച് എസ്.എം.എസുകള്‍ അയക്കാനുള്ള വെബ്‌പോര്‍ട്ടലും നിലവില്‍ വന്നു. ഇതിനുള്ള തനത് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചു. ഇതിന്റെ മൊബൈല്‍ ആപ് ഉടന്‍ പുറത്തിറക്കും.


വരുന്ന സാമ്പത്തിക വര്‍ഷം 20 ലക്ഷം പുതിയ മൊബൈല്‍ കണക്ഷനുകളും ഒരു ലക്ഷം ലാന്‍ഡ് ലൈന്‍ കണക്ഷനുകളും രണ്ടു ലക്ഷം ബ്രോഡ് ബാന്‍ഡ് കണക്ഷനുകളും 2.5 ലക്ഷം പുതിയ എഫ്.ടി.ടി.എച്ച് കണക്ഷനുകളും നല്‍കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലാണ്ഏറ്റവുംകൂടുതല്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകളുള്ളത്.
സാങ്കേതിക തടസങ്ങള്‍ കാരണം 4ജി നടപ്പാക്കാന്‍ കഴിയാത്ത പ്രധാനപ്പെട്ട പല നഗരങ്ങളെയും 2020 ഓടുകൂടി നേരിട്ട് 5 ജിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍മാരായ ഡോ. എസ്‌ജ്യോതിശങ്കര്‍, കെകുളന്തൈവേല്‍, എസ്.എസ് തമ്പി, സതീഷ്‌റാം, ജനറല്‍ മാനേജര്‍മാരായ പിജി നിര്‍മ്മല്‍, സുകുമാരന്‍ എന്‍.കെ, സതീഷ് ആര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago