ക്ഷേമ ഫണ്ട് വകമാറ്റി: ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ സഹോദരിയുടെ വീട്ടില്‍ റെയ്ഡ്
പട്‌ന: കോടിക്കണക്കിന് രൂപയുടെ ശ്രീജന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍കുമാര്‍ മോദിയുടെ സഹോദരിയുടെ വീട് അടക്കം എട്ട് സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.
പട്‌നയിലെ ഉന്നതര്‍ താമസിക്കുന്ന മേഖലയിലാണ് സുശീല്‍കുമാര്‍ മോദിയുടെ സഹോദരി രേഖ മോദിയും കുടുംബവും താമസിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമ ഫണ്ടുകള്‍ വകമാറ്റി അനധികൃതമായി ചെലവഴിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത്. പട്‌ന, പൂര്‍ണിയ, ഭാഗല്‍പൂര്‍ എന്നിവിടങ്ങളിലെ വ്യവസായികളുടെ വസതികളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്.
സര്‍ക്കാരേതര സംഘടനയായ ശ്രീജന്‍ മഹിളാ വികാസ് സഹയോഗ് സമിതി ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് വിവിധ ഫണ്ടുകള്‍ വകമാറ്റിയത്. ഭാഗല്‍പൂര്‍ ജില്ലയുടെ വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടാണ് വകമാറ്റിയത്.
സുശീല്‍ കുമാര്‍ മോദിയുടെ സഹോദരി രേഖാ മോദി സാമൂഹിക പ്രവര്‍ത്തകയാണ്. സര്‍ക്കാര്‍ ഫണ്ട് വകമാറ്റി തട്ടിയെടുത്തവരില്‍ മുന്‍നിരയിലുള്ള പേരാണ് രേഖാ മോദിയുടേത്. അഴിമതിയുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. രേഖാ മോദി 14 കോടിയോളം രൂപയാണ് വകമാറ്റിയത്. വജ്രാഭരണം ഉള്‍പ്പെടെയുള്ളവ എന്നാല്‍ ഫണ്ട് തട്ടിയെടുത്തതില്‍ ഒരുതരത്തിലുള്ള പങ്കും തനിക്കില്ലെന്ന് രേഖാ മോദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."