ആത്മനിര്‍വൃതി തേടി പോള്‍ പോഗ്ബെ മക്കയില്‍
മക്ക: ലോകത്തെ ഏറ്റവും വിലയേറിയ കളിക്കാരനെന്ന വിശേഷണം ലഭിച്ച ഫ്രഞ്ച് താരവും ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുട്ബാള്‍ ക്ലബിന്റെ മിന്നുംതാരവുമായ പോള്‍ പോഗ്ബെ മക്കയില്‍. വിശുദ്ധ ഉംറ നിര്‍വഹിക്കാനായാണ് അദ്ദേഹം മക്കയിലെത്തിയത്. ഇതു മൂന്നാം തവണയാണ് അദ്ദേഹം മക്കയില്‍ എത്തുന്നത്. പ്രീമിയര്‍ ലീഗ് മാഞ്ചസ്റ്റര്‍ കിരീടം ചൂടിയതിന് പിന്നാലെ വിശുദ്ധ റമദാനും എത്തിയതാണ് മക്കയില്‍ ഉംറക്കായി അദ്ദേഹം വന്നത്.
ഫ്രഞ്ച് ദേശീയ ടീമിലെ പ്രമുഖനായ പോഗ്ബെയാണ് 2017 സീസണില്‍ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുക നേടിയ കളിക്കാരന്. 114 ദശലക്ഷം ഡോളര്‍ യുവന്റസിന് നല്‍കിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോഗ്ബെയെ സ്വന്തമാക്കിയത്.
ഗിനിയക്കാരായ ദമ്പതികളുടെ മകനായി ഫ്രാന്‍സില്‍ ജനിച്ച പോഗ്ബെയും ഫുട്ബോള്‍ കളിക്കാര്‍ തന്നെയായ രണ്ടു സഹോദരന്മാരും മാതാവ് യോ മോരിബയില്നിന്നാണ് ഇസ്ലാം സ്വീകരിച്ചത്.
മതവിശ്വാസം മുറുകെ പിടിക്കുന്ന മോരിബയാണ് തന്റെ പ്രചോദന കേന്ദ്രമെന്ന് പലതവണ പോഗ്ബെ പറഞ്ഞിരുന്നു. മക്കയിലെത്തിയ പോഗ്ബെയെ സഊദി സ്പോര്‍ട്സ് അതോറിറ്റി ഡയറക്റ്റര്‍ ബോര്‍ഡ് ചെയര്മാന് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."