അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: പെരിന്തല്‍മണ്ണ നഗരസഭക്ക് നേട്ടം
പെരിന്തല്‍മണ്ണ: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പെരിന്തല്‍മണ്ണ നഗരസഭക്ക് മികച്ചനേട്ടമായി 5.8 കോടി രൂപയുടെ ലേബര്‍ ബജറ്റിനും ആക്ഷന്‍ പ്ലാനിനും സര്‍ക്കാര്‍ അനുമതി നല്‍കി. 2017-2018 വര്‍ഷത്തേക്ക് നഗരസഭ തയാറാക്കി സമര്‍പ്പിച്ച കാര്യക്ഷമമായ ലേബര്‍ ബജറ്റും ആക്ഷന്‍ പ്ലാനും അനുസരിച്ചുള്ള മുഴുവന്‍ തുകയും സര്‍ക്കാര്‍ നഗരസഭക്ക് അനുവദിക്കുകയായിരുന്നു.
അയ്യങ്കാളി തൊഴില്‍ പദ്ധതി നടപ്പാക്കുന്നതില്‍ നഗരസഭയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളിലെ മികവുവിലയിരുത്തിയാണ് സമര്‍പ്പിച്ച അത്രയും തുകയില്‍ തൊഴില്‍ദിനങ്ങള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചത്.
തൊഴിലുറപ്പ് പദ്ധതി നഗരങ്ങളില്‍ ആരംഭിച്ച കാലത്തു തന്നെ 2010ല്‍ നഗരസഭയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചു. 978 തോഴിലാളികളെ രജിസ്റ്റര്‍ ചെയ്ത് ലേബര്‍ കാര്‍ഡ് നല്‍കി.
ഹരിതകേരളം ലൈഫ് മിഷനുകളെ സംയോജിപ്പിക്കുന്ന പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. വൃക്ഷത്തൈ നടല്‍ 40 ലക്ഷം, കുളങ്ങള്‍ ജലസ്രോതസുകള്‍ പുനരുദ്ധാരണം 27 ലക്ഷം, കോളനി നവീകരണ പ്രവര്‍ത്തികള്‍ 36 ലക്ഷം, ഭൂവികസനം 72.50 ലക്ഷം, ജലസംരക്ഷണം മഴവെള്ള കൊയ്ത്ത് 1.08 കോടി, നഗരസഭ ഭവന പദ്ധതികളിലെ തറ കീറല്‍ 1.36 കോടി, മറ്റു ജലസംരക്ഷണ പ്രവര്‍ത്തികള്‍ 1.29 കോടി, എന്നിങ്ങനെയാണ് പദ്ധതി പ്രവര്‍ത്തികള്‍ക്ക് ഫണ്ട് ലഭിച്ചിട്ടുള്ളത്.
ഈ പദ്ധതികളിലെല്ലാം രണ്ട് ലക്ഷത്തില്‍ പരം തൊഴില്‍ ദിനങ്ങളാണ് വരും വര്‍ഷങ്ങളില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. കുളങ്ങള്‍ തോടുകള്‍ റോഡുകളിലെ മഴവെള്ളച്ചാലുകള്‍ എന്നിവ വൃത്തിയാക്കി മഴക്കാല പൂര്‍വശുചീകരണത്തിനും ജലസംരക്ഷണത്തിനുമുള്ള പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ജൂണ്‍ അഞ്ച്‌ലോക പരിസ്ഥിതിദിനത്തില്‍ നഗരസഭയിലെ പൊതുസ്ഥലങ്ങളില്‍ ഒരു ലക്ഷം രൂപയുടെ വൃക്ഷത്തൈ വെക്കുന്ന പ്രവര്‍ത്തനം ആരംഭിക്കും.
നാലാംഘട്ട തൊഴില്‍ പദ്ധതി ഉദ്ഘാടനം പതിമൂന്നാം വാര്‍ഡിലെ പുത്തന്‍കുളം പുനരുദ്ധാരണ പ്രവര്‍ത്തിയുടെ നിര്‍വഹണം നടത്തികൊണ്ട് നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം നിര്‍വഹിച്ചു. ടി.പി ശോഭന അധ്യക്ഷയായി. കെ പ്രണവ്, പി സുഹറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."