സുഗന്ധം തളിച്ച് യാത്രക്കാര്‍ പ്രതിഷേധിച്ചു
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുഗന്ധം തളിച്ച് യാത്രക്കാര്‍. റെയില്‍വേ സ്റ്റേഷനിലെ വിസര്‍ജ്യ മാലിന്യം നിര്‍മാര്‍ജനം ചെയ്ത് 'ഏപ്രണ്‍' സംവിധാനം അടിയന്തിരമായി നടപ്പാക്കുക, ഒന്നും രണ്ടും പ്ലാറ്റ്ഫോമിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, ലിഫ്റ്റ്, എസ്കലേറ്റര്‍, സബ്വേ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രക്കാര്‍ സുഗന്ധം തളിച്ചത്. പ്രതിഷേധ യോഗവും പ്രകടനവും നടത്തി. കോര്പറേഷന് കൗണ്‍സലര്‍ അഡ്വ. ലിഷ ദീപക് ഉദ്ഘാടനം ചെയ്തു. കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് അഡ്വ. റഷീദ് കവ്വായി അധ്യക്ഷനായി. കോ ഓര്‍ഡിനേറ്റര്‍ ദിനു മൊട്ടമ്മല്‍, കണ്‍വീനര്‍ പ്രകാശന് കണ്ണാടിവെളിച്ചം, കെ.പി ചന്ദ്രാംഗദന്‍, കെ.പി രാമകൃഷ്ണന്, ടി വിജയന്, ആര്‍ട്ടിസ്റ്റ് ശശികല, ജയകുമാര്‍ കാനായി, പി രമേശന്, വസന്തന് പള്ളിയാംമൂല, മായന്‍ വേങ്ങാട്, കെ.പി അബ്ദുല്‍ അസീസ്, രാജീവന് ഉരുവച്ചാല്‍, മനോജ് കൊറ്റാളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."