സഊദിയില്‍ എണ്ണയിതര വരുമാനത്തില്‍ വര്‍ധനവ്
റിയാദ്: എണ്ണ ഇതര വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായതായി കേന്ദ്ര ബാങ്ക് സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ഖുലൈഫി. 1.05 ശതമാനം വളര്‍ച്ച കൈവരിച്ചതായി അദ്ധേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക നേട്ടങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുന്ന സാമയുടെ 54-ാമത് വാര്‍ഷിക റിപ്പോര്‍ട്ട് ഭരണാധികാരി സല്‍മാന്‍ രാജാവിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
പെട്രോളിയം മേഖലയിലെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ 0.86 ശതമാനം മാന്ദ്യം രേഖപ്പെടുത്തി. ഉപഭോക്തൃ വില സൂചികയില്‍ 0.9 ശതമാനം കുറവുണ്ടാകുകയും ചെയ്തു.
സാമ്പത്തിക രംഗം ശക്തമാണെന്നാണ് സാമയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പണലഭ്യതയില്‍ 0.2 ശതമാനം വര്‍ധനവുണ്ടായി. വാണിജ്യ ബാങ്കുകളിലെ ആകെ നിക്ഷേപം 2.2 ശതമാനം വര്‍ധിച്ച് രണ്ട് ട്രില്യണ്‍ റിയാലില്‍ അധികമായി ഉയര്‍ന്നു. ബാങ്കുകളുടെ മൂലധനവും കരുതല്‍ ധനശേഖരവും 6.3 ശതമാനം വര്‍ധിച്ച് 318 ബില്യണ്‍ റിയാലിലെത്തിയതായും ഡോ. അഹ്മദ് അല്‍ഖുലൈഫി പറഞ്ഞു. പെട്രോള്‍ മേഖലയില്‍ വന്‍ ഇടിവ് ഉണ്ടായതോടെയാണ് പുതിയ പദ്ധതികളുമായി സഊദി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."