യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവം; ഭര്‍തൃ പിതാവ് റിമാന്‍ഡില്‍
ചങ്ങരംകുളം: യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിന്റെ അച്ഛനെ പെരുമ്പടപ്പ് പൊലിസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് അയിരൂര്‍ സ്വദേശി വാഴപ്പുള്ളി കൃഷ്ണ (57)നെയാണ് പെരുമ്പടപ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് എരമംഗലം താഴത്തേല്‍പടി കുനിയത്ത് ചന്ദ്രന്റെ മകള്‍ ദൃശ്യ(24)ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചത്.
യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിരന്തരമായി ഭര്‍തൃവീട്ടില്‍ സ്ത്രീധന വിഷയം പറഞ്ഞ് യുവതിയെ പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പെരുമ്പടപ്പ് അയിരൂര്‍ സ്വദേശിയായ വാഴപ്പുള്ളി കൃഷ്ണന്റെ മകന് കിഷോറിനെയും കിഷോറിന്റെ വീട്ടുകാരെയും പ്രതിയാക്കി പെരുമ്പടപ്പ് പൊലിസ് കേസെടുത്തത്.കിഷോറിന്റെ അച്ഛന് സ്ത്രീധനം ചോദിച്ച് യുവതിയെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ഇതില്‍ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തത് എന്നുമാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
യുവതിയുടെ ബന്ധുക്കളുടെ പരാതി പ്രകാരമാണ് ഭര്‍ത്താവിന്റെ അച്ഛനെ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. പിന്നീട് പൊലിസ് ഉദ്യോഗസ്ഥരെത്തിയാണ് രംഗം ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."