കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ നാലുവര്‍ഷം ജീവകാരുണ്യത്തിന് ചെലവഴിച്ചത് 328 കോടി ഡോളര്‍
ജിദ്ദ: നാലു വര്‍ഷത്തിനിടെ കിംഗ് സല്‍മാന്‍ റിലീഫ് ആന്‍ഡ്്ഹ്യുമാനിറ്റേറിയന്‍ എയിഡ് സെന്റര്‍ 1007 ജീവകാരുണ്യ, റിലീഫ് പദ്ധതികള്‍ നടപ്പാക്കിയതായി ഡോ. അബ്ദുല്ല അല്‍റബീഅ വെളിപ്പെടുത്തി. ഈ പദ്ധതികള്‍ക്ക് ആകെ 328 കോടി ഡോളര്‍ ചെലവഴിച്ചു. നാല്‍പത്തിനാലു രാജ്യങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഐക്യരാഷ്ട്രസഭക്കു കീഴിലെ ഏജന്‍സികളും അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളും അടക്കം 142 പങ്കാളികളുമായി ചേര്‍ന്നാണ് ഇത്രയും റിലീഫ് പദ്ധതികള്‍ നാലു വര്‍ഷത്തിനിടെ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ നടത്തിയത്.
യമനില്‍ യുദ്ധമുന്നണിയിലേക്ക് ഹൂത്തികള്‍ റിക്രൂട്ട് ചെയ്ത കുട്ടികളുടെ പുനരധി വാസം, യമനില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മൈനുകള്‍ നീക്കം ചെയ്യുന്ന തിനുള്ള പദ്ധതി, സംഘര്‍ഷത്തില്‍ അവയവങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൃത്രിമ അവയവങ്ങള്‍ ഫിറ്റ് ചെയ്ത് നല്‍കുന്ന പദ്ധതി പോലുള്ള മറ്റു നിരവധി പദ്ധതികളും കിംഗ് സല്‍മാന്‍ സെന്റര്‍ നടപ്പാക്കുന്നുണ്ട്. യു.എന്നും അന്താരാഷ്ട്ര സംഘടനകളും പ്രയോജനപ്പെടുത്തുന്ന ആഗോള മാതൃകാ പദ്ധതികളായി ഇവ മാറിയിട്ടുണ്ട്.
സര്‍ക്കാര്‍ തലത്തിലും ജനകീയ തലത്തിലും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് ലക്ഷ്യമിട്ടാണ് നാലു വര്‍ഷം മു്ബ് കിംഗ് സല്‍മാന്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയിഡ് സെന്റര്‍ സ്ഥാപിച്ചതെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡുകളും ഓണ്‍ലൈന്‍ പെയ്‌മെന്റും വഴി സംഭാവനകള്‍ നല്‍കു ന്നതിന് പോര്‍ട്ടല്‍ അവസരമൊരുക്കുന്നതായി കിംഗ് സല്‍മാന്‍ റിലീഫ് ആന്റ് ഹ്യുമാനി റ്റേറിയന്‍ എയിഡ് സെന്ററിലെ വിഭവ, നിക്ഷേപ വിഭാഗം മേധാവി ഡോ. സാമിര്‍ അല്‍ജുതൈലി പറഞ്ഞു. സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് പ്രത്യേക അക്കൗണ്ട് തുറക്കു ന്നതിന് പോര്‍ട്ടല്‍ അവസരമൊരുക്കുന്നു. ഇതുവഴി തങ്ങളുടെ സംഭാവനകള്‍ പ്രയോജ നപ്പെടുത്തി നടപ്പാക്കുന്ന ജീവകാരുണ്യ, റിലീഫ് പദ്ധതികള്‍ അടുത്തറിയുന്നതിനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."