HOME
DETAILS
MAL
പൊതുപരിപാടികളില്‍ ഇനി ഗ്രീന്‍പ്രോട്ടോക്കോള്‍ നിര്‍ബന്ധം
backup
September 06 2018 | 19:09 PM
മുക്കം: സംസ്ഥാനത്തെ പൊതുപരിപാടികളില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ഓഫിസുകളില്‍ നടപ്പാക്കിയ പദ്ധതിയാണ് പൊതുപരിപാടികളിലേക്കും ഇപ്പോള്‍ വ്യാപിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികള്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍, യോഗങ്ങള്‍ എന്നിവയിലെല്ലാം ഇനിമുതല്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കേണ്ടിവരും. ശുചിത്വമിഷന് എക്സിക്യൂട്ടിവ് ഡയറക്ടറുടെ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പൊതുപരിപാടികള്‍ ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടപ്പിലാക്കുന്നത് മാലിന്യത്തിന്റെ തോത് കുറയ്ക്കുന്നതിനും ജനങ്ങളില്‍ ശുചിത്വ സംസ്കാരം രൂപപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."