HOME
DETAILS
MAL
മമത ബാനര്‍ജിക്ക് തിരിച്ചടി; കൊല്‍ക്കത്ത മുന്‍ പൊലിസ് കമ്മിഷണറെ ചോദ്യം ചെയ്യാന്‍ അനുമതി
backup
May 17 2019 | 05:05 AM
ന്യൂഡല്‍ഹി: സുപ്രിം കോടതിയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലിസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ സി.ബി.ഐയ്ക്ക് അനുമതി നല്കി.
രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുണ്ടായിരുന്ന വിലക്ക് സുപ്രിംകോടതി നീക്കുകയും ചെയ്തു. എന്നാല്‍, ഏഴു ദിവസം കഴിഞ്ഞ ശേഷം മാത്രമേ അറസ്റ്റ് പാടുള്ളൂ എന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."