സ്വര്‍ണക്കടത്ത് കേസില്‍ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍
സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍. പുലര്‍ച്ചെ വീട്ടില്‍ നടന്ന പരിശോധനയ്ക്ക് പിന്നാലെയാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. ഫൈസലിനെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് നയതന്ത്ര ബാഗേജ് വഴി സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംഘം ഫൈസലിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിലും ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇദ്ദേഹത്തിന്റെ ഫോണ്‍വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
മൂന്ന് മണിക്കൂറോളം നടന്ന പരിശോധനക്കൊടുവിൽ കൂടുതൽ ചോദ്യം ചെയ്യുന്നതനായി ഫൈസലിനെ കസ്റ്റഡിയിലെടുത്ത് എട്ട് മണിയോടെ കസ്റ്റംസ് സംഘം മടങ്ങുകയായിരുന്നു. നിലവിൽ കൊടുവള്ളി നഗര സഭ ഡിവിഷൻ 27 കൗൺസിലർ ആണ് കാരാട്ട് ഫൈസൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."