HOME
DETAILS

അടയാളങ്ങള്‍ നീക്കി തെളിവ് നശിപ്പിക്കുന്നു

  
backup
September 06 2018 | 19:09 PM

%e0%b4%85%e0%b4%9f%e0%b4%af%e0%b4%be%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%b5


തിരുവമ്പാടി: രണ്ടുതവണ ഉരുള്‍പൊട്ടലും മണ്ണിടിച്ചില്‍ പരമ്പരയുമുണ്ടായ പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കില്‍ അപകടങ്ങളുടെ അടയാളങ്ങള്‍നീക്കി തെളിവുനശിപ്പിക്കുന്നു. ഉരുള്‍പൊട്ടലുണ്ടായി വ്യാപകമായി മണ്ണൊലിച്ചുപോയ സ്ഥലങ്ങളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുനിറച്ചും പുല്ലുകള്‍ വച്ചുപിടിപ്പിച്ചും റോഡുകള്‍ വെട്ടിയുമാണ് തെളിവുനശിപ്പിക്കുന്നത്. ജൂണിലെ കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ ജനറേറ്റര്‍ കെട്ടിടത്തിനു താഴ്ഭാഗത്തും പ്രധാന കുളത്തിന് താഴ്ഭാഗത്തും കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിയും നിര്‍മിക്കുന്നുണ്ട്.
ജൂണ്‍ 13, 14 തിയതികളിലുണ്ടായ കനത്ത മഴയില്‍ പാര്‍ക്കിലെ രണ്ടിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെതുടര്‍ന്ന് ജൂണ്‍ 18നാണ് കോഴിക്കോട് കലക്ടര്‍ യു.വി ജോസ് ദുരന്തനിവാരണ നിയമപ്രകാരം പാര്‍ക്ക് താല്‍ക്കാലികമായി അടച്ചുപൂട്ടിയത്.
ഒരാഴ്ചക്കകം വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡയരക്ടര്‍, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ആന്റ് മാനേജ്‌മെന്റ് കോഴിക്കോട്, ജില്ലാ ജിയോളജിസ്റ്റ് എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടുമാസമായിട്ടും പാര്‍ക്ക് സന്ദര്‍ശിച്ച് ഉരുള്‍പൊട്ടല്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. ഇതിനു പിന്നാലെ ഓഗസ്റ്റിലുണ്ടായ കനത്ത മഴയില്‍ പാര്‍ക്കില്‍ എട്ടിടത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു.പ്രധാന നീന്തല്‍ക്കുളത്തിനുതാഴെ, കുട്ടികളുടെ പാര്‍ക്കിനുതാഴെ, ജനറേറ്റര്‍ മുറിയുടെ സമീപം അടക്കം 11 ഏക്കറിലെ പാര്‍ക്കില്‍ പലയിടങ്ങളിലായാണ് വ്യാപകമായി മണ്ണിടിഞ്ഞിട്ടുള്ളത്. പാര്‍ക്കിലെ താല്‍ക്കാലിക റോഡും മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. അതേസമയം പാര്‍ക്കിലെ കുളങ്ങളിലെ വെള്ളം നീക്കം ചെയ്തുവെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ പി.വി അന്‍വര്‍ നീന്തല്‍കുളങ്ങളിലെ വെള്ളം ഒഴിവാക്കിയിരുന്നുമില്ല. പാര്‍ക്കിലെ നീന്തല്‍ക്കുളത്തിനും കെട്ടിടത്തിനും ബലക്ഷയം അടക്കമുള്ള കാര്യങ്ങളില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ദുരന്തനിവാരണ വിഭാഗമോ കൂടരഞ്ഞി പഞ്ചായത്തോ ഒരു തരത്തിലുള്ള പരിശോധനയും നടത്തിയിട്ടില്ല.
പാര്‍ക്കിലെ പ്രധാന നീന്തല്‍ക്കുളത്തിനു താഴ്ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളവും ചെളിയും കുത്തിയൊലിച്ച് മലമുകളില്‍നിന്നും 200 മീറ്ററോളം താഴ്ചയില്‍ പാര്‍ക്കിലേക്ക് വെള്ളം പമ്പുചെയ്യുന്ന കുളത്തില്‍ പതിച്ചിരുന്നു. കുളത്തിന്റെ പകുതിയോളം ചെളിയും പാറയുമടിഞ്ഞ് മൂടുകയും ചെയ്തു. പാര്‍ക്കിലേക്ക് വെള്ളം പമ്പുചെയ്തിരുന്ന മോട്ടോറുകളും പൈപ്പുകളും തകര്‍ന്നു.
ജനറേറ്റര്‍ സ്ഥാപിച്ച കെട്ടിടത്തിന് സമീപത്തുനിന്നും വ്യാപകമായി മണ്ണിടിച്ച് കുത്തിയൊലിച്ച് താഴെയുണ്ടായിരുന്ന റോഡും പിളര്‍ന്നാണ് 80 മീറ്റര്‍ താഴ്ചയിലേക്കു പതിച്ചത്. സമുദ്രനിരപ്പില്‍നിന്നും 2800 അടി ഉയരത്തില്‍ മലയുടെ വശം ഇടിച്ചാണ് വാട്ടര്‍തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  16 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  16 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  16 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  16 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  16 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  16 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  16 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  16 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  16 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  16 days ago