ജെറ്റ് എയര്‍വേയ്‌സിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടി രാജിവച്ചു
മുംബൈ: സാമ്പത്തിക പ്രതിസന്ധി മൂലം നിലത്തിറക്കിയ ജെറ്റ് എയര്‍വേയ്‌സിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടി രാജിവച്ചതായി റിപ്പോര്‍ട്ട്. നെറ്റ്‌വര്‍ക്ക്, റവന്യു മാനേജ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജ് ശിവകുമാറും ഫിനാന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് രവിചന്ദ്രന്‍ നായരുമാണ് രാജിവച്ചത്.
ജെറ്റ് എയര്‍വേഴ്‌സിലെ സി.എഫ്.ഒ അമിത് അഗര്‍വാള്‍ ചൊവ്വാഴ്ച രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ രാജി. സി.ഇ.ഒ വിനയ് ദൂബെ, ചീഫ് ജനറല്‍ ഓഫീസര്‍ രാഹുല്‍ തനേജ, കമ്പനി സെക്രട്ടറി കുല്‍ദീപ് ശര്‍മ എന്നിവരും നേരത്തെ കമ്പനിയില്‍ രാജിവച്ചിരുന്നു.
2017 നവംബറിലാണ് ശിവകുമാര്‍ കമ്പനിയില്‍ പ്രവേശിക്കുന്നത്. യുണൈറ്റഡ് എയര്‍ലൈല്‍സ് പൊലുള്ള അന്താരാഷ്ട്ര വിമാന കമ്പനികളില്‍ രണ്ടു പതിറ്റാണ്ടു കാലം പ്രവര്‍ത്തിച്ചതിന്റെ പരിചയവുമുണ്ട്.
ട്രഷറി, കോര്‍പ്പറേറ്റ് ഫിനാന്‍സ്, പ്രോജക്റ്റ് ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി, നിര്‍മാണം, അന്താരാഷ്ട്ര വ്യാപാരം തുടങ്ങി വൈവിധ്യമായ മേഖലയില്‍ രണ്ടര പതിറ്റാണ്ടിന്റെ അനുഭവ പരിചയമുള്ളയാളാണ് രവി ചന്ദ്രന്‍.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് ദൂബെയും അഗര്‍വാളും വിശദീകരിച്ചിരുന്നു. നാല് ഉയര്‍ന്ന ഉദ്യോഗസ്ഥരും രാജിവച്ചൊഴിഞ്ഞതോടെ കമ്പനി നാഥനില്ലാതായി.
ഏപ്രില്‍ നാലിനാണ് ജെറ്റ് എയര്‍വേയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. ഇതേത്തുടര്‍ന്ന് ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിഭാഗം പേരും കഴിഞ്ഞമാസം തന്നെ രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."