പ്രധാനമന്ത്രിക്കായി ഇലക്ഷന് കമ്മിഷന് പുതിയ നിയമം സൃഷ്ടിച്ചുവെന്ന് രാഹുല്‍: മോദിയും രാഹുലും വാര്‍ത്താ സമ്മേളനം വിളിച്ചത് ഒരേ സമയം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒരേ സമയം വാര്‍ത്താ സമ്മേളനം നടത്തി പുതിയ ചരിത്രം. വീണ്ടും അധികാരത്തില്‍ തിരിച്ചുവരുമെന്ന് പ്രഖ്യാപിക്കാനായിരുന്നു നരേന്ദ്രമോദി വാര്‍ത്താ സമ്മേളനം വിളിച്ചതെങ്കില്‍ രാഹുല്‍ ചരിത്രത്തിലാദ്യമായി മോദി വാര്‍ത്ത സമ്മേളനം നടത്തിയതിന്റെ ആഹ്ലാദം പങ്കുവെക്കാന്വേണ്ടികൂടിയായിരുന്നു ഇതേ സമയത്തുതന്നെ മാധ്യമങ്ങളെ കണ്ടത്.
പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയതില്‍ സന്തോഷമെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. റാഫേല്‍ അഴിമതിയില്‍ മറുപടി പറയൂ എന്ന് മോദിയോട് രാഹുല്‍ ആവശ്യപ്പെട്ടു.
മോദിയുടെ ഫിലോസഫി ഹിംസയുടേതാണ്. ഗാന്ധിയുടെ പോലെ അഹിംസ അല്ല. ജനഹിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അതിന് മുമ്പേ ഒന്നും പറയുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങള്‍ ഏകപക്ഷീയമായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മോദിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം കമ്മിഷന് നല്‍കിയെന്നും തെരഞ്ഞെടുപ്പ് തീയതികള്‍ തീരുമാനിച്ചത് പോലും മോദിക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കര്‍ഷകരുടെ പ്രശ്നങ്ങള്‍, തൊഴിലാളികളുടെ പ്രശ്നങ്ങള്‍, ജി എസ് ടി എന്നീ കാര്യങ്ങളായിരുന്നു തെരഞ്ഞെടുപ്പിലെ ചര്‍ച്ച എന്ന് പറഞ്ഞ രാഹുല്‍ മോദിയുടെ മേഘ പരാമര്‍ശത്തെയും പരിഹസിച്ചു. മോദിയുടെ രക്ഷിതാക്കള്‍ക്ക് എതിരെ താന്‍ ഒന്നും പറയില്ലെന്നും തന്റെ കുടുംബത്തെ കുറിച്ച് മോദിക്ക് എന്തൊക്കെ പറയണോ അതെല്ലാം പറയട്ടേ എന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ ഒന്നിച്ച് മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."