ബഡ്സ് സ്കൂളുകളില്‍ 'പൊലിവ് 'പദ്ധതി തുടങ്ങി
നീലേശ്വരം: കുടുംബശ്രീ ജില്ലാ മിഷന് ബഡ്സ് സ്കൂളുകളില്‍ നടപ്പിലാക്കുന്ന 'പൊലിവ് ' പദ്ധതിക്ക് തുടക്കമായി. നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം പ്രത്യാശ ബഡ്സ് സ്കൂള്‍ പരിസരത്തു വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കൂടെ വിത്തിറക്കി പി കരുണാകരന് എം.പി നിര്‍വഹിച്ചു. നഗരസഭാ ചെയര്മാന് പ്രൊഫ. കെ.പി ജയരാജന് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക നടീല്‍ വസ്തുക്കള്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ടി.വി രേണുകയ്ക്കു കൈമാറി. നീലേശ്വരം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഗൗരി, സ്ഥിരം സമിതി അംഗങ്ങള്‍, കൗണ്‍സലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ സെക്രട്ടറി എന്‍.കെ ഹരീഷ് സ്വാഗതവും കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ. പ്രമോദ് നന്ദിയും പറഞ്ഞു.
പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മുളിയാറില്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, മധൂരില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കാറഡുക്കയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്, കള്ളാറില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി തങ്കമണി, എന്മകജെയില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്.ഭട്ട് എന്നിവര്‍ പൊലിവ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കു വിഷമുക്തമായ പച്ചക്കറി എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ജില്ലാ മിഷന് 'പൊലിവ് ' പദ്ധതി തയാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."