നീറ്റ്: 11.35 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് പരീക്ഷയെഴുതുന്നു
ചെന്നൈ: മെഡിക്കല്‍ രംഗത്തെ വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിനായി ദേശീയ തലത്തില്‍ നടക്കുന്ന നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ്(നീറ്റ്) ഇന്ന്. രാജ്യത്തെ വിവിധ സെന്ററുകളിലായി 11.35 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. കേരളത്തില്‍ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍.
180 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യപേപ്പറാണു മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്കായി തയാറാക്കിയിരിക്കുന്നത്. 10ന് തുടങ്ങുന്ന പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പെങ്കിലും ഹാളില്‍ ഹാജരാകാന്‍ വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ എട്ടിനാണു ഫലം പ്രഖ്യാപിക്കുക.
പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധനയാണുണ്ടാവുക. മെറ്റല്‍ ഡിറ്റക്ടര്‍ ഉപോഗിച്ചുള്ള പരിശോധനക്കു പുറമെ പ്രത്യേക ദേഹപരിശോധനയും ഉണ്ടാവും. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. അരക്കയ്യായിരിക്കണം. വലിയ ബട്ടണും ചിത്രങ്ങളും ബാഡ്ജുകളും വസ്ത്രങ്ങളില്‍ പാടില്ല. ഒരു തരത്തിലുള്ള ആഭരണങ്ങളും വാച്ചും ഉപയോഗിക്കരുത്. ഷൂ , ബെല്‍റ്റ് പാടില്ല. ഉയരം കുറഞ്ഞ ചെരുപ്പുകള്‍ മാത്രമേ ധരിക്കാവൂ. തുടങ്ങിയവയാണ് നിബന്ധനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."