സി.പി.എമ്മിനു പിറകെ എസ്.എഫ്.ഐയും അക്രമ പാതയില്‍: ചെന്നിത്തല
കാഞ്ഞങ്ങാട്: സി.പി.എം തുടര്‍ന്നു പോരുന്ന അക്രമ പാത എസ.എഫ്.ഐയും പിന്തുടരുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടന്നക്കാട് നെഹ്റു കോളജിലെ വിദ്യാര്‍ഥിനിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൈക്കു പിടിച്ചു തിരിച്ച സംഭവത്തെ തുടര്‍ന്നു കെ.എസ്.യു ജില്ലാ കമ്മിറ്റി ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പയ്യന്നൂര്‍ കോളജിലെ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് തോംസണ്‍ ബെന്നിയെ അര്‍ധരാത്രിയില്‍ താമസ സ്ഥലത്തു നിന്നു പിടിച്ചിറക്കി കാല് തല്ലിയൊടിച്ച സംഭവവും പടന്നക്കാട് കോളജിലെ സംഭവവും സി.പി.എമ്മിന്റെ അക്രമ പാത എസ്.എഫ്.ഐയും പിന്തുടരുന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ അധ്യക്ഷനായി. ഡി.സി.സി ജില്ലാ പ്രസിഡന്റ് സി.കെ ശ്രീധരന്, കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ഠന്, പി.കെ ഫൈസല്‍, കെ.കെ രാജേന്ദ്രന്,വിനോദ് കുമാര്‍ പള്ളയില്‍ വീട്, എം അസൈനാര്‍,ബി.പി സുരേഷ്, കെ.പി പ്രകാശന്, കെ.ആര് കാര്ത്തികേയന്, രതീഷ് ഇരിയ, ഗോകുല്‍ ഇരിയ, സി.കെ രോഹിത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."