ബോക്കോഹറാം തടവിലാക്കിയ 82 പെണ്‍കുട്ടികളെ മോചിപ്പിച്ചു
അബുജ: നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ തടവിലാക്കിയ 82 പെണ്‍കുട്ടികളെ മോചിപ്പിച്ചു. 2014ല്‍ വടക്കു കിഴക്കന്‍ നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെയാണ് മോചിപ്പിച്ചത്.
നൈജീരിയന്‍ സര്‍ക്കാറും ബോക്കോഹറാമും തമ്മിലുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മോചനത്തിനായി തടവിലുള്ള തീവ്രവാദികളെ വിട്ടുകൊടുത്തോയെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എകദേശം 195 പെണ്‍കുട്ടികള്‍ ഇപ്പോഴും ബോക്കോഹറാമിന്റെ തടവിലാണ്.
276 പെണ്‍കുട്ടികളെയാണ് ബോക്കോഹറാം തട്ടിക്കൊണ്ട് പോയിരുന്നത്. ഇവരില്‍ നിന്ന് 82 പേരെയാണ് ഇപ്പോള്‍ മോചിപ്പിച്ചിരിക്കുന്നതെന്ന് നൈജീരിയ അറിയിച്ചു. പെണ്‍കുട്ടികളെ മോചിപ്പിച്ചത് സ്ഥിരീകരിച്ചുള്ള പ്രസ്താവന പ്രസിഡന്റ് മുഹമ്മദു ബുഹാരി പുറത്തിറക്കി.
തീവ്രവാദികളില്‍ നിന്ന് മോചിപ്പിച്ച പെണ്‍കുട്ടികള്‍ നിലവില്‍ നൈജീരിയന്‍ സൈന്യത്തിന്റെ സംരക്ഷണത്തിലാണ്. കാമറോണ്‍ അതിര്‍ത്തിയിലുള്ള ഒരു മിലിട്ടറി ബേസിലാണ് ഇവര്‍ ഇപ്പോഴുള്ളതെന്നാണ് സൂചന.
2014 മുതല്‍ 2000ത്തിലേറെ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ബോകോഹറാം തട്ടിക്കൊണ്
ണ്ടു പോയതായാണ് ആംനസ്റ്റിയുടെ റിപ്പോര്‍ട്ട്. ഇവരില്‍ പലരേയും ലൈംഗിക അടിമകളായും പോരാളികളായും ചാവേറുകളായും ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2009 മുതലുള്ള ബോകേഹറാം ആക്രമണങ്ങളില്‍ 20,000 ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."