പ്രിവിലേജ് ഇഖാമ സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുമെന്ന്
ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്കായി മന്ത്രിസഭ അംഗീകരിച്ച പ്രിവിലേജ് ഇഖാമ സംവിധാനം വഴി സ്വദേശികളുടെ ജോലി അവസരങ്ങളില്‍ വിദേശികള്‍ക്ക് കടന്നുകയറാനുള്ള അവസരമുണ്ടാവില്ലെന്നും മറിച്ചു സ്വദേശി വത്കരണത്തിനായിരിക്കും അത് ആക്കം കൂട്ടുകയെന്നും തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബുല്‍ ഖൈല്‍ വ്യക്തമാക്കി. പ്രിവിലേജ് ഇഖാമക്ക് അംഗീകാരം നല്‍കിയ മന്ത്രിസഭാ നടപടി, രാജ്യത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുക, ഗുണനിലവാരമേഖലയില്‍ മത്സരക്ഷമത പ്രോത്സാഹിപ്പിക്കുക, ബിനാമി ബിസിനസ് അവസാനിപ്പിക്കുക തുടങ്ങി രാജ്യത്ത് വലിയ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിവിലേജ് ഇഖാമ വരുന്നതോടെ സ്വദേശികളുടെ തൊഴിലവസരങ്ങളില്‍ വിദേശികള്‍ കടന്നുകയറില്ലെന്നും പുതിയ സാമ്പത്തിക സംരംഭങ്ങളുടെ ഭാഗമായി മാര്‍ക്കറ്റില്‍ പുതിയ ബിസിനസ് സ്ഥാപനങ്ങള്‍ തുറക്കപ്പെടുമെന്നും അത് സ്വദേശികള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിദേശി നിക്ഷേപകര്‍ വഴി രാജ്യത്ത് വിവിധങ്ങളായ പ്രോജക്ടുകളും വ്യവസായങ്ങളും വരുന്നത് കൂടുതല്‍ സ്വദേശിവത്കരണത്തിന് ഗുണം ചെയ്യും എന്നാല്‍ പ്രിവിലേജ് ഇഖാമ ഉള്ള വ്യക്തിയുടെ ബന്ധുക്കളോ മറ്റോ മറ്റുമാര്‍ഗങ്ങളിലൂടെ ബിനാമി ബിസിനസ് നടത്താമെന്ന ആശങ്ക വേണ്ടന്നും അത്തരം ബിസിനസുകളിലൂടെ പ്രതീക്ഷിച്ച ലാഭം ഉണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."