റെക്കോര്‍ഡോടെ ഇന്ത്യന്‍ ഷൂട്ടിങ് താരത്തിന് സ്വര്‍ണം
ചാങ്വോണ്‍: ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ഷൂട്ടിങ് ഫെഡറേഷന്റെ ലോക ചാംപ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം സൗരഭ് ചൗധരി റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ 245.5 പോയിന്റോടെയാണ് സൗരഭ് റെക്കോര്‍ഡും സ്വര്‍ണവും നേടിയത്. കൊറിയന്‍ താരം ലിം ഹോജിന് വെള്ളിയും ഇന്ത്യയുടെ തന്നെ അര്ജുങ് സിങ് സീമ വെങ്കലവും സ്വന്തമാക്കി.
ഇതേ ഇനത്തില്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് സൗരഭിന്റെ നേട്ടം. ലോക ചാംപ്യന്‍ഷിപ്പില്‍ തന്റേതന്നെ മുന്‍ റെക്കോര്‍ഡ് തിരുത്തിയാണ് സൗരഭ് സ്വര്‍ണം നേടിയത്. സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്ന താരം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പതിനാറുകാരനായ യുവതാരത്തിന് അടുത്ത ഒളിംപിക്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ മെഡല്നേട്ടമുണ്ടണ്ടാക്കാമെന്ന പ്രതീക്ഷയും നിലനില്ക്കുന്നുണ്ടണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ പതിനഞ്ചുകാരന് അനീഷ് ഭന്വാലയ്ക്കും, പതിനാറുകാരി മനു ഭാക്കര്‍ക്കൊപ്പം ഇന്ത്യയുടെ ഒളിംപിക്സ് പ്രതീക്ഷയായി സൗരഭും മാറിക്കഴിഞ്ഞു.
മീററ്റിലെ കലിന ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് സൗരഭിന്റെ വരവ്. പതിനൊന്നാം ക്ലാസുകാരനായ സൗരഭ് ഭാഗപതിലെ അമിത് ഷിയോറന്റെ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."