HOME
DETAILS
MAL
വാര്‍ത്ത വാസ്തവ വിരുദ്ധം: എം.എസ്.എഫ്
backup
July 23 2016 | 21:07 PM
നീലേശ്വരം: കോട്ടപ്പുറം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ റാഗിങ് ചെയ്തു എന്ന തരത്തില്‍ ചില പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ എന്നും ശ്രദ്ധ ചെലുത്തിയ പ്രസ്ഥാനങ്ങളാണു ലീഗും എം.എസ്.എഫും. സമൂഹ മധ്യത്തില്‍ ഈ പ്രസ്ഥാനങ്ങളെ താറടിച്ചു കാണിക്കാനാണു സി.പി.എമ്മും പോഷക സംഘടനകളും ശ്രമിക്കുന്നത്. തെറ്റായ മാധ്യമ വാര്‍ത്തയില്‍ അപലപിക്കുന്നു.
ഇത്തരം വാര്‍ത്തകള്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളും തള്ളിക്കളയുമെന്നും എം.എസ്.എഫ് പ്രസിഡന്റ് അബ്ദുല്ല കോട്ടപ്പുറവും സെക്രട്ടറി ഷംനാസ് കോട്ടപ്പുറവും പ്രസ്താവനയിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."