HOME
DETAILS
MAL
പോക്സോ കേസില്‍ അറസ്റ്റിലായ ഷഫീഖ് ഖാസിമിക്ക് ജാമ്യം
backup
May 17 2019 | 14:05 PM
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഷഫീഖ് ഖാസിമിക്ക് േൈഹക്കാടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എം.എ ബാബുവാണ് ജാമ്യം അനുവദിച്ചത്.
വിതുര പൊലിസാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്സോ പ്രകാരം ഖാസിമിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
തുടര്‍ന്ന് ദീര്‍ഘകാലം ഒളിവിലായിരുന്ന ഖാസിമിയെ മധുരയില്‍ വെച്ചാണ് കഴിഞ്ഞ മാര്‍ച്ച് ഏഴിന് പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സ്കൂളില്‍ പോയി മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ കാറില്കയറ്റിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തെന്നാണ് പ്രോസിക്യൂഷന് കേസ്. സംഭവം വിവാദമായതോടെ ശഫീഖ് കാസിമി ഒളിവില്‍പോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."