അധ്യാപകന് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം: അധ്യാപകര്‍ക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
കോഴിക്കോട്: മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ ഒളിവില്‍ പോയ മൂന്ന് പ്രതികള്‍ക്കായ് പൊലിസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തി.
നീലേശ്വരം സ്കൂള്‍ പ്രിന്‍സിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായ കെ.റസിയ, പരീക്ഷ എഴുതിയ നിഷാദ് വി.മുഹമ്മദ് ,പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ചേന്ദമംഗലൂര്‍ എച്ച്.എസ്.എസ് അധ്യാപകനായ പി. കെ ഫൈസല്‍ എന്നിവരുടെ അറസ്റ്റായിരിക്കും ഉടന്‍ രേഖപ്പെടുത്തുക. ഒളിവില്‍ പോയ അധ്യാപകര്‍ എവിടെയാണ് എന്നത് സംബന്ധിച്ച് പൊലിസിന് വിവരം ലഭിച്ചതായാണ് സൂചന. അതിനിടെ പ്രതികളായ അധ്യാപകര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാലാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കുറ്റക്കാരായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.
പരീക്ഷാ ഭവനില്‍ നിന്ന് അധ്യാപകന് എഴുതിയ ഉത്തരക്കടലാസുകള്‍ ശേഖരിക്കാനുള്ള നടപടികളും പൊലിസ് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."