HOME
DETAILS
MAL
സമഗ്ര സാക്ഷരതാ പദ്ധതി: 1996 ആദിവാസികള്‍ നാലാംതരം പഠിക്കും
backup
May 17 2019 | 17:05 PM
തിരുവനന്തപുരം: സാക്ഷരതാമിഷന്റെ ആദിവാസി സാക്ഷരത-തുല്യതാ പദ്ധതിയായ സമഗ്രയിലൂടെ 1996 ആദിവാസികള്‍ നാലാംതരം പഠിക്കും. ജൂണ്‍ ഒന്നിന് ഇവര്‍ക്കുള്ള ക്ലാസുകള്‍ ആരംഭിക്കും. ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള പരിശീലനം 25 മുതല്‍ 27 വരെ തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളില്‍ നടക്കും.
പാലക്കാട്ടും വയനാടും 25 വീതം ഊരുകളില്‍ നാലാംതരം തുല്യതാ ക്ലാസുകള്‍ നടത്തും. ഇടുക്കിയില്‍ 14, മലപ്പുറത്ത് ഏഴ്, തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ അഞ്ചുവീതം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ മൂന്നു വീതം ഊരുകളിലും കൊല്ലത്ത് രണ്ട് ഊരുകളിലും നാലാംതരം തുല്യതാ ക്ലാസ് നടത്തും.
നാലാംതരം തുല്യതാ പരീക്ഷ വിജയിക്കുന്നവരെ സാക്ഷരതാ മിഷന്റെ മറ്റ് തുല്യതാ കോഴ്സുകളിലൂടെ ഉപരിപഠനത്തിന് അര്ഹരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."