കെജ്രിവാള് രണ്ടു കോടി കൈക്കൂലി വാങ്ങുന്നത് കണ്ടു- വെളിപ്പെടുത്തലുമായി കപില്‍ മിശ്ര
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര. കെജ്രിവാള് മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയായ സത്യേന്ദ്ര ജെയിനില്‍ നിന്ന് രണ്ടു കോടി രൂപ വാങ്ങുന്നത് കണ്ടെന്നാണ് മിശ്രയുടെ ആരോപണം.
എവിടെ നിന്നാണ് ഈ പണം വന്നത്, എന്തിനു വേണ്ടിയാണ് പണം ഉപയോഗിച്ചത് എന്നീ ചോദ്യങ്ങള്‍ക്ക് നിര്‍ബന്ധമായും മറുപടി നല്‍കണമെന്നും മിശ്ര ആവശ്യപ്പെട്ടു. താന്‍ ലഫ് ഗവര്‍ണറെ കണ്ട് ഇക്കാര്യം വെളിപെടുത്തിയതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ആം ആദ്മി പാര്‍ട്ടി വിട്ടിട്ടില്ലെന്ന് അറിയിച്ച മിശ്ര അത് തന്റെ പാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ചു.
പ്രകടനം മോശമായതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി കപില്‍ മിശ്രയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്നാണ് ആം ആദ്മി നേതൃത്വം അറിയിച്ചിരുന്നത്. പുറത്തായതിന് ശേഷം ഡല്‍ഹിയില്‍ നടന്ന വന്‍ അഴിമതിയെ കുറിച്ച് ഞായാറാഴ്ച വെളിപ്പെടുത്തുമെന്ന് കപില്‍ മിശ്ര ട്വിറ്ററില്‍ കുറിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."