കണ്ണൂര്‍ വിമാനത്താവളം: കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ തുടരുന്നു
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. അന്തരീക്ഷ ഊഷ്മാവ്, മഴ, ആര്‍ദ്രത തുടങ്ങിയവ അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ പ്രവൃത്തിയാണു പുരോഗമിക്കുന്നത്. റണ്‍വേ വിഷ്വല്‍ സിസ്റ്റം (ആര്‍.വി.എസ്), കാലാവസ്ഥാ നിരീക്ഷണ ഉപകരണം എന്നിവയുടെ പ്രവൃത്തിയും നടക്കുന്നുണ്ട്. പൂനെ ഇന്ത്യാ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സംഘവും ബംഗളൂരു നാഷണല്‍ ഏയ്‌റോ സ്‌പേസ് ലബോറട്ടറീസ് ഉദ്യോഗസ്ഥ സംഘവുമാണ് ഇവ പരിശോധിക്കുന്നത്.
വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയാല്‍ അരമണിക്കൂര്‍ ഇടവിട്ട് കാലാവസ്ഥാ റിപ്പോര്‍ട്ട് മെറ്റ് ബ്രീഫിങ് റൂം വഴി എയര്‍ട്രാഫിക് കണ്‍ട്രോളിലേക്കു കൈമാറും. എ.ടി.സി വഴി പൈലറ്റുമാര്‍ക്കും കാലാവസ്ഥാ വിവരം ലഭിക്കും. സുരക്ഷിത ലാന്‍ഡിങ്ങിനു പൈലറ്റുമാരെ ഇതു സഹായിക്കും. ഉപകരണങ്ങള്‍ സ്ഥാപിച്ചതിനു ശേഷം ഇവയുടെ പ്രവര്‍ത്തനവും സംഘം വിലയിരുത്തും.
വിമാനത്താവളത്തിനു ലൈസന്‍സ് ലഭിക്കുന്നതിനുള്ള അന്തിമ പരിശോധനക്കായി വിവിധ കേന്ദ്ര ഏജന്‍സികള്‍ അടുത്തയാഴ്ച കണ്ണൂരിലെത്തുന്നുണ്ട്.
ലൈസന്‍സിനുള്ള നടപടിക്രമങ്ങള്‍ ഈമാസം പകുതിയോടെ പൂര്‍ത്തിയാക്കും. പ്രവര്‍ത്തനക്ഷമത ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കിയ ശേഷമാവും ഐ.എം.ഡി, എന്‍.എ.എല്‍ സംഘം തിരിച്ചുപോവുക. ഈമാസം 10 വരെ സംഘം പദ്ധതി പ്രദേശത്തുണ്ടാകും. എന്‍.എ.എല്ലിലെ ശാസ്ത്രജ്ഞന്‍ എ. അരുണ്‍ പാലിഗന്‍, ഐ.എം.ഡിയിലെ ശാസ്ത്രജ്ഞന്‍ ജെ.കെ.എസ് യാദവ് എന്നിവരുടെ നേതൃത്വത്തിലാണു പ്രവൃത്തി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."