കയ്യേറ്റങ്ങള്‍ ദാക്ഷിണ്യമില്ലാതെ ഒഴിപ്പിക്കും- മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ദാക്ഷിണ്യമില്ലാതെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പര്സ്ഥിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. മൂന്നാറിലെ ഭൂവിനിയോഗം സംബന്ധിച്ച് സമഗ്രമായ നിയമ നിര്‍മാണം ആലോചനയിലാണ്. ചില നിയമങ്ങളില്‍ പ്രായോഗികത നിലനിര്‍ത്തി ഭേദഗതി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടും ഭൂമിയുമില്ലാതെ കുടിയേറി താമസിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാറിലെ ഭൂമി വനം വകുപ്പിന് കീഴില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ടുവച്ചു. പര്സ്ഥിതിയെ ശിഥിലമാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്ന നിലപാടില്‍ ഉറച്ചു നിന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ അനധികൃതമായി കയ്യേറിയ ഒരിഞ്ച് ഭൂമി പോലും വിട്ടു കൊടുക്കരുതെന്നും ആവശ്യപ്പെട്ടു.
മൂന്നാര്‍ ഭൂപ്രശ്നത്തില്‍ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്മാര്, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണ്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിവിധ തുറകളിലുള്ളവരുമായി വെവ്വേറെ ചര്‍ച്ചകളാണ് നടക്കുന്നത്. ആദ്യം പരിസ്ഥിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടന്നു.
മുഖ്യമന്ത്രിയെക്കൂടാതെ, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എം എം മണി, നിയമ വകുപ്പ് മന്ത്രി എ കെ ബാലന്, ഇടുക്കി ജില്ലാ കളക്ടര്‍, ദേവികുളം സബ്കളക്ടര്‍, ഉന്നത റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
യോഗത്തിന് മുന്നോടിയായി കയ്യേറ്റക്കാരുടെയും കുടിയേറ്റക്കാരുടെയും പട്ടിക തയ്യാറാക്കാനും ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."