HOME
DETAILS
MAL
കെ.എം മാണിയുടെ 41-ാം ചരമദിനം കാരുണ്യദിനമായി ആചരിച്ചു
backup
May 17 2019 | 17:05 PM
പാലാ: കെ.എം മാണിയുടെ 41-ാംചരമദിനം കാരുണ്യദിനമായി ആചരിച്ചു. പാലാ കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളായ പി.ജെ ജോസഫ്, സി.എഫ് തോമസ്, തോമസ് ഉണ്ണിയാടന്, റോഷി അഗസ്റ്റിന്, മോന്‍സ് ജോസഫ്, പ്രൊഫ. എന്‍. ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് പാലാ നിയോജകമണ്ഡലത്തിലെ മുഴുവന്‍ വൃദ്ധജന സംരക്ഷണ കേന്ദ്രങ്ങളിലും അനാഥാലയങ്ങളിലും സമൂഹസദ്യ ഒരുക്കിയിരുന്നു. പാലാ മരിയാസദനില്‍ നടന്ന സമൂഹസദ്യയില്‍ കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ, മകന് ജോസ് കെ. മാണി എന്നിവര്‍ ചേര്‍ന്നാണ് അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."