പാഴ്‌വസ്തുക്കളില്‍നിന്ന് കരകൗശല വസ്തുക്കള്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍
തിരുവമ്പാടി: സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കരകൗശല നിര്‍മാണ പരിശീലന ക്യാംപ് സംഘടിപ്പിച്ചു. നൂറിലേറെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പരിശീലന ക്യാംപില്‍ പാഴ്‌വസ്തുക്കളില്‍നിന്ന് വൈവിധ്യമാര്‍ന്ന നിരവധി ഉല്‍പന്നങ്ങള്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ചു.
സ്‌കൂളിലെ പ്രവൃത്തിപരിചയ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഉല്‍പന്നങ്ങളുടെ നിര്‍മാണ പരിശീലന ക്യാംപില്‍ പഴയ ജീന്‍സ് ഉപയോഗിച്ച് ബാഗ്, സഞ്ചി, പേപ്പര്‍ പേനകള്‍, പുഴക്കല്ലുകൊണ്ട് ആമകള്‍, ഉപയോഗയോഗ്യമല്ലാത്ത സി.ഡികള്‍ കൊണ്ട് കൗതുകവസ്തുക്കള്‍, പേപ്പര്‍ കവറുകള്‍, സ്‌കൂള്‍ മുറ്റത്തു വിളഞ്ഞ ചോളത്തിന്റെ പോളകൊണ്ടും പാള കൊണ്ടും പൂക്കള്‍, വിവിധ പഠനോപകരണങ്ങള്‍, വാഴനാരു കൊണ്ട് പഴ്‌സ്, ബാഗ്, ഉടുപ്പു നിര്‍മാണം തുടങ്ങിയവ വിദ്യാര്‍ഥികള്‍ നിര്‍മിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് ശില്‍പശാല ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ.എം സണ്ണി അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് തങ്കച്ചന്‍ പുരയിടത്തില്‍, അധ്യാപകരായ ജെയിംസ് ജോഷി, സി. റംല, വിദ്യാര്‍ഥി പ്രതിനിധി എം.എം ആര്യ പ്രസംഗിച്ചു. പി. റീത്ത, നിഷ പോള്‍, എം.വി മേരി, ഇ.എസ് ആര്യ, അഭിജിത്ത് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."