HOME
DETAILS
MAL
രാഹുല്‍ ഗാന്ധിയെ തടഞ്ഞത് പ്രതിഷേധാര്‍ഹം, അപലപനീയം: പിണറായി വിജയന്
backup
October 01 2020 | 14:10 PM
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവെയാണ് രാഹുല്‍ഗാന്ധിയെ ഉത്തര്‍പ്രദേശില്‍ അവിടത്തെ പൊലിസും ഭരണകക്ഷിക്കാരും കയ്യേറ്റം ചെയ്തത്.
രാഹുല്‍ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാന്‍ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. പ്രതിഷേധാര്‍ഹവും അപലപനീയവുമാണ് രാഹുല്‍ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."