HOME
DETAILS
MAL
വ്യോമസേനാ താവളങ്ങള്‍ക്ക് നേരെ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം
backup
May 17 2019 | 17:05 PM
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ വ്യോമസേനാ താവളങ്ങള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് സേനാ താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. തലസ്ഥാനമായ ശ്രീനഗര്‍, അടുത്ത പ്രദേശമായ അവന്തിപ്പോറ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണ മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസം പുല്വമായിലുണ്ടായ ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദിന്റെ മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരാക്രമണ മുന്നറിയിപ്പുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."