എല്ലാം മാറ്റിവച്ച് ഒന്നിക്കേണ്ട സമയം അതിക്രമിച്ചു: എം.എന്‍ കാരശേരി
കോഴിക്കോട്: ജനാധിപത്യ ധ്വംസനത്തിനെതിരേ എല്ലാം മാറ്റിവച്ച് ഒന്നിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് എഴുത്തുകാരന് എം.എന്‍ കാരശേരി.
മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്നതു നിര്‍ത്തുക, അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കെതിരേ ജനാധിപത്യവാദികള്‍ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വിദ്യാഭ്യാസ സംരക്ഷണ സമിതി നടത്തിയ ജാഗ്രതാസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂട ഭീകരത ഏറ്റവും ശക്തമായ അവസ്ഥയിലാണ് ഇപ്പോള്‍. ജനങ്ങള്‍ നിസഹായരാവുന്ന കാഴ്ചയാണു കാണുന്നത്. വിചാരണാതടവുകാരായി ആരെയും എപ്പോഴും എത്രകാലവും തടവില്‍ പാര്‍പ്പിക്കാമെന്ന അവസ്ഥരാജ്യത്തു നിലനില്‍ക്കുകയാണ്. അടിയന്തരാവസ്ഥയെക്കാള്‍ മോശമായ അവസ്ഥയാണിപ്പോഴെന്നും കാരശ്ശേരി പറഞ്ഞു.
സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. വി. പ്രസാദ് അധ്യക്ഷനായി. ഹമീദ് ചേന്നമംഗലൂര്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, എം.എം സോമശേഖരന്‍, എം. ദിവാകരന്, കെ.എസ് മാധവന്, എന്‍.വി ബാലകൃഷ്ണന്, കെ.എസ് ഹരിഹരന്, ഉണ്ണിച്ചെക്കന്, അജോയ്കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."