ഹത്രസ് ബലാത്സംഗം: യോഗി ആദിത്യനാഥിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
ലഖ്നോ: ഹത്രസില്‍ യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. യുവതിയുടെ വീട്ടില്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.
മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി നിരവധി മലയാളികള്‍ യോഗിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു കീഴില്‍ പ്രതിഷേധ കമന്റുകള്‍ ഇടുന്നുണ്ട്.
സെപ്റ്റംബര്‍ 14നാണ് നാല് മേല്‍ജാതിക്കാരായ യുവാക്കള്‍ ചേര്‍ന്ന് 20 കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. നട്ടെല്ലിന് ക്ഷതമേല്‍പ്പിക്കുകയും നാവരിയുകയും ചെയ്ത പെണ്‍കുട്ടി രണ്ടാഴ്ചക്കാലം ആശുപത്രിയിലായിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി.
മരണാനന്തരം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ രാത്രി രണ്ടരയ്ക്ക് ദഹിപ്പിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. യുവതിയുടെ മരണത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യമെങ്ങും നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."