എവറസ്റ്റ് കയറുന്നതിനിടെ സൈനികന് ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു
ന്യൂഡല്‍ഹി: എവറസ്റ്റ് കയറുന്നതിനിടെ സൈനികന് ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. ഒരാളെ കാണാതായി. സൈനികനായ രവി താക്കര്‍ (28), നാരായണ്‍ സിങ് എന്നിവരാണ് മരിച്ചത്. സൈനികനെ എവറസ്റ്റിലെ ടെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പര്‍വതാരോഹണത്തിനിടെ വ്യാഴാഴ്ച രാത്രിയാണ് നാരായണ്‍ സിങ് മരിച്ചത്. കൊല്‍ക്കത്ത സ്വദേശിയായ ദീപങ്കാര്‍ ഗോസിനെ(52) ഇന്നലെ കാണാതായി. മക്കാലു പര്‍വതത്തില്‍നിന്ന് മടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. കാണാതായ പര്‍വതാരോഹകനായി തിരച്ചില്‍ ആരംഭിച്ചെന്ന് സെവന് സമ്മിറ്റ് ട്രക്ക് ചെയര്മാന് മിഗ്മ ഷെര്‍പ പറഞ്ഞു.
മൂന്നാമത്തെ ഏറ്റവും വലിയ കൊടുമുടിയായ കാഞ്ചന്‍ജംഗ കീഴക്കാനായി പോയ പര്‍വതാരോഹക സംഘത്തിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കൊല്‍ക്കത്ത സ്വദേശികളായ ബിപ്ലബ് ബൈദ്യ(48), കുന്ദല്‍ കണ്‍റാര്‍(46) എന്നിവരാണ് മരിച്ചത്. 26,246(8,000) അടി ഉയരത്തില്‍ വച്ചായിരുന്നു അന്ത്യം.
ബൈദ്യ കാഞ്ചന്‍ജംഗയില്‍ 8,686 മീറ്ററിലെത്തിയപ്പോള്‍ കൊടുംതണുപ്പിനെ അതിജീവിക്കാനാകാതെയാണ് മരിച്ചതെന്ന് പര്‍വതാരോഹക കമ്പനി ജീവനക്കാരനായ പസാങ് ഷെര്‍പ അറിയിച്ചു.
മലകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് കണ്‍റാര്‍ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."