മാതൃകയാക്കാം ഈ അധ്യാപകനെ അവാര്‍ഡ് തുക വൃക്കരോഗിയായ വിദ്യാര്‍ഥിക്ക് നല്‍കി
കുറ്റ്യാടി: തനിക്കു ലഭിച്ച അവാര്‍ഡ് തുക വൃക്കരോഗിയായ വിദ്യാര്‍ഥിക്ക് നല്‍കി അവാര്‍ഡ് ജേതാവായ അധ്യാപകന്‍ മാതൃകയായി. ചാത്തങ്കോട്ടുനട എ.ജെ.ജോണ്‍ മെമ്മോറിയല്‍ എച്ച്.എസിലെ ഹിന്ദി അധ്യാപകന്‍ പി.കെ സുഗുണന്‍ മാസ്റ്ററാണ് ഈ വര്‍ഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡിനൊപ്പം ലഭിച്ച അവാര്‍ഡ് തുകയായ 10,000 രൂപ ശസ്ത്രക്രിയയ്ക്ക് വിധേയനായ കാവിലുംപാറയിലെ ഭരത്കൃഷ്ണ എന്ന വിദ്യാര്‍ഥിയുടെ സഹായധനശേഖരണ നിധിയിലേക്ക് നല്‍കിയത്. അവാര്‍ഡ് നേടിയതിനെ തുടര്‍ന്ന് പി.ടി.എ കമ്മിറ്റി സ്‌കൂളില്‍ സംഘടിപ്പിച്ച സ്വീകരണചടങ്ങിലാണ് തുക കൈമാറിയത്.
സ്‌കൂളില്‍ നടന്ന അനുമോദന യോഗത്തിന് പ്രധാനധ്യാപകന്‍ ടി.ടി മൂസ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് ഉപഹാര സമര്‍പ്പണം നടത്തി.
എ.ഇ.ഒ, പി.സി മോഹനന്‍, ബി.പി.ഒ, കെ സുനില്‍കുമാര്‍, എസ്.ഐ ബിജു, മാനേജര്‍ ഫാ:ജോര്‍ജ് തീണ്ടാപ്പാറ, കെ.പി സെബാസ്റ്റിയന്‍, പി.പി ചന്ദ്രന്‍, ബോബി മൂക്കന്‍തോട്ടം, പി.ജെ സ്‌കറിയ, നവാസ് മൂന്നാംകൈ, ഷിജി തോമസ്, കെ മോഹനന്‍, മീര അല്‍ഫി ബോസ് സംസാരിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കുറ്റ്യാടിയില്‍ നിന്ന് ആനയിക്കപ്പെട്ട അദ്ദഹത്തിന്, ദേവകോവില്‍, പൈക്കളങ്ങാടി എന്നിവടങ്ങളില്‍ പൗരസ്വീകരണം നല്‍കി. തുടര്‍ന്ന് തൊട്ടില്‍പാലത്തു നടന്ന ഘോഷയാത്രയില്‍, എസ്.പി.സി, സ്‌കൗട്ട് ഗൈഡ്, ജെ.ആര്‍.സി, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."