മന്തരത്തൂരില്‍ വീണ്ടും പശുവിന് പേയിളകി
വടകര: പേ വിഷബാധയേറ്റ മന്തരത്തൂര്‍ എടവനക്കാണ്ടി അമ്മതിന്റെ പശുകൂടി മരണപ്പെട്ടു. ഇന്നലെ വെറ്ററിനറി ജില്ലാമെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം വടകര താലൂക്ക് വെറ്ററിനറി ഡോക്ടര്‍ സ്‌നേഹരാജിന്റ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ സുനില്‍, പ്രമോദ്, സുനില്‍, രംന്‍ജിത്ത്, ശ്രീലേഷ് എന്നിവര്‍ പോസ്റ്റ് മോര്‍ട്ടം നടത്തി അവയങ്ങള്‍ വയനാട് വെറ്ററിനറി കോളജിലേക്ക് അയച്ചു. സംഭവസ്ഥലം പാറക്കല്‍ അബ്ദുള്ള എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര് മുരളി എന്നിവര്‍ സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസവും ഇവിടെ മന്തരത്തൂരില്‍ പശുവിന് പേയിളകിയിരുന്നു. ജനങ്ങളുടെ ആശങ്ക അകറ്റുവാനും പ്രധിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതപെടുത്തുവാനും തീരുമാനിച്ചു.
തുടര്‍ന്ന് പഞ്ചായത്തിന്റെയും ക്ഷീരകര്‍ഷക സൊസൈറ്റിയുടെയും നേതൃത്വത്തില്‍ മന്തരത്തൂര്‍ എംഎല്‍പി സ്‌കൂളില്‍ ബോധവത്കരണക്ലാസ് നടത്തി. ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍മാരായ എസ്.ആര്‍ പ്രഭാകരപിളള, അസി.ഡയരക്ടര്‍ നീനാകുമാര്‍, വെറ്ററിനറി സര്‍ജന്‍മാരായ പി.ഗിരീഷ് കുമാര്‍, പ്രമോദ്, എന്നിവര്‍ ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജയപ്രഭ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍മാരായ ഷഹബത്ത് ജൂന, പി.ടി. രമ, കുഞ്ഞിരാമന്‍, സുരേഷ്, ക്ഷീരകര്‍ഷക സൊസൈറ്റി ഡയറക്ടര്‍മാരായ കുഞ്ഞബ്ദുള്ള, സുജാത, ബാലന്‍, എന്‍.കണ്ണന്‍, അപ്പുണ്ണി ,കെ.കെ.സുരേന്ദ്രന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."