HOME
DETAILS

പെരുവണ്ണാമൂഴി സമരം: പിന്തുണയുമായി വിവിധ സംഘടനകള്‍

  
backup
September 07 2018 | 04:09 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%ae%e0%b5%82%e0%b4%b4%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d

പേരാമ്പ്ര: പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫിസിന് മുന്നില്‍ ജയ്‌മോന്റെ കുടുംബം നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി വിവിധ സംഘടകള്‍.
നിരപരാധിയായ ജയ്‌മോനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത വനംവകുപ്പ് അധികൃതര്‍ക്കെതിരേ നടപടി വേണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍. പ്രദേശത്തെ ഭരണപക്ഷ നേതാക്കളുടെ ഒത്താശയോടെയാണ് ജയ്‌മോനെ കള്ളക്കേസില്‍ കുടുക്കിയതെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, കെ.കെ വിനോദന്‍ എന്നിവര്‍ പറഞ്ഞു. സി.പി.എമ്മും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇത്തരമൊരു അറസ്റ്റിലേക്ക് നയിച്ചത്.
പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫിസിന് മുന്നില്‍ ജയ്‌മോന്റെ കുടുംബം നടത്തുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടിയെടുക്കുന്നതിന് പകരം സമരക്കാരെ പ്രകോപിപ്പിച്ച് കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി സമരാനുകൂലിയെ ജീപ്പിടിച്ച് പരുക്കേല്‍പ്പിച്ച സംഭവം ഇതിന് ഉദാഹരണമാണ്. സമരപ്പന്തലിന് മുന്നിലൂടെ തലങ്ങും വിലങ്ങും ജീപ്പോടിച്ചത് പ്രകോപനം ലക്ഷ്യമാക്കിയാണ്. സമരപ്പന്തലില്‍ എത്തിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണ്. ടാപ്പിങ് തൊഴിലാളിയായ ജയ്‌മോനെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കുമെന്ന ഡി.എഫ്.ഒയുടെ ഉറപ്പ് പാലിക്കണം. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് ഇതിനെതിരേ നടപടി സ്വീകരിക്കാത്ത വനംവകുപ്പ് വന്യമൃഗങ്ങളെ വേട്ടയാടിയെന്ന കള്ളക്കേസെടുത്ത് നിരപരാധികളെ പീഡിപ്പിക്കുന്നത് നിര്‍ത്തണം. ജയ്‌മോന്റെ കുടുംബം നടത്തുന്ന തുടര്‍സമരങ്ങള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.
പേരാമ്പ്ര: തയ്യില്‍ കുടുംബം നീതിക്കുവേണ്ടി നിരാഹാരമനുഷ്ഠിക്കുന്ന പെരുവണ്ണാമൂഴിഫോറസ്റ്റ് റേഞ്ച് ഓഫിസ് പരിസരത്തേക്കു ഇന്നലെയും നൂറ് കണക്കിനു പേര്‍ അഭിവാദ്യവുമര്‍പ്പിക്കാനെത്തി. ഇടതുപക്ഷത്തെ പ്രധാന കക്ഷിയായ സി.പി.ഐയുടെ പ്രാദേശിക നേതാക്കള്‍ ഇന്നലെ സമര ഭടന്‍മാരെ സന്ദര്‍ശിച്ചു അഭിവാദ്യമര്‍പ്പിച്ചു. ലോക്കല്‍ കമ്മിറ്റി ഭാരവാഹികളായ വി.വി കുഞ്ഞിക്കണ്ണന്‍, ശ്രീധരന്‍ പെരുവണ്ണാമൂഴി, പഞ്ചായത്ത് മെംബര്‍ പ്രേമന്‍ നടുക്കണ്ടി എന്നിവരാണെത്തിയത്. ബി.ജെ.പി നേതാക്കളും എത്തി. കര്‍ഷകമോര്‍ച്ച നേതാവ് കെ.കെ.രാജേഷ് പ്രസംഗിച്ചു. കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രകടനമായെത്തി അഭിവാദ്യമര്‍പ്പിച്ചു. കെ.സി.വൈ.എം പ്രവര്‍ത്തകര്‍ രൂപതാ ഡയരക്ടര്‍
ഫാ. ജോര്‍ജ് വെള്ളക്കാകുടി, ഫാ. ജേക്കബ് അക്കൂറ്റ്, രൂപതാ പ്രസിഡന്റ് സൗബിന്‍ ഇലഞ്ഞിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനമായെത്തി ഹാരമണിയിച്ചു അഭിവാദ്യം ചെയ്തു. മൂവരും പ്രസംഗിക്കുകയുമുണ്ടായി.
രാവിലെ സമരം സംയുക്ത സമര സമിതി കണ്‍വീനര്‍ ജോയി കണ്ണംചിറ ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ ജിതേഷ് മുതുകാട് അധ്യക്ഷനായി. ഷൈല ജയിംസ്, സെമിലി സുനില്‍, ലൈസ ജോര്‍ജ്, ടി.ഡി ഷൈല, ജയിംസ് മാത്യു, പാപ്പച്ചന്‍ കൂനംതടം, കെ.കെ ഗിരീഷ്, ജോര്‍ജ് കുംബ്ലാനി, വിനീത് പരുത്തിപ്പാറ, ബാബു കൂനംതടം, ബോബന്‍ വെട്ടിക്കല്‍, എന്നിവര്‍ പ്രസംഗിച്ചു. പിന്നീട് വിവിധ സമയങ്ങളിലായി നിജേഷ് അരവിന്ദ്, ബോസ് വട്ടമറ്റം, വി.ടി പ്രദീപ് കുമാര്‍, ഇ.ടി സരീഷ്, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവോട്ട്, ബേബി പുളിന്താനം പ്രസംഗിച്ചു.
പേരാമ്പ്ര: വിവിധ കര്‍ഷക സംഘടനക ഭാരവാഹികളുടെ സംയുക്ത യോഗം ഇന്ന് രാവിലെ 10ന് പെരുവണ്ണാമൂഴി സമരപ്പന്തലില്‍. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രതിനിധികളാണു യോഗത്തിനെത്തുന്നത്. തയ്യില്‍ കുടുംബത്തിന്റെ നിരാഹാര സമരം സംബന്ധിച്ചു മലബാര്‍ കേന്ദ്രീകരിച്ചു വിപുലമായ പരിപാടികള്‍ നടത്തുന്നതിനു മുന്നോടിയായാണു യോഗമെന്നു സമര സംഘാടക സമിതി കണ്‍വീനര്‍ ജോയി കണ്ണം ചിറ അറിയിച്ചു.
പേരാമ്പ്ര: മുതുകാട്ടിലെ തയ്യില്‍ കുടുംബം പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുന്‍പില്‍ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം തീര്‍ക്കാന്‍ കോഴിക്കോട് കലക്ടര്‍ യു.വി ജോസ് അടിയന്തിര ഇടപെടല്‍ നടത്തണമെന്നു കിസാന്‍ സഭ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സമരം തകര്‍ക്കാന്‍ എതിരാളികള്‍ കൊണ്ടു പിടിച്ച കൂത്സിത ശ്രമങ്ങള്‍ നടത്താനാരംഭിച്ചത് കടുത്ത ഉല്‍കണ്ഠയും ഭയാശങ്കയും മേഖലയില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നു യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ഒ.ഡി തോമസ് ഉദ്ഘാടനം ചെയ്തു. സി.പി അബ്ദുറഹിമാന്‍ അധ്യക്ഷനായി. കെ.ടി പ്രസാദ്, ബേബി വാസന്‍, എന്‍. അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago