പീഡനം: രാജസ്ഥാന്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചു
ജെയ്പൂര്‍: സംസ്ഥാനത്ത് പീഡനങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് രാജസ്ഥാന്‍ സര്‍ക്കാരിന് ജോധ്പൂര്‍ ഹൈക്കോടതിയുടെ നോട്ടിസ്. ഭരത്പൂരിലും ഝാല്‍വാറിലും നടന്ന രണ്ട് സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടാണ് ജസ്റ്റിസുമാരായ സന്ദീപ് മേത്തയും വിനീത് മാഥൂരും നോട്ടിസ് അയച്ചിട്ടുള്ളത്.
ഭരണകൂടവും പൊലിസും പൂര്‍ണ പരാജയമാണെന്ന് നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നോട്ടിസിന് മറുപടി നല്‍കാന്‍ മെയ് 27 വരെ സംസ്ഥാന സര്‍ക്കാരിന് സമയം നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 26ന് ആല്‍വാറിലെ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം നടത്തിയതിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. മെയ് ഏഴിന് ആല്‍വാറിലെ ഖത്തൂമര്‍ ആശുപത്രിയില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ചിട്ടോര്‍ഗ്രയിലെ അഞ്ച് വയസുകാരിയെ പീഡിപ്പിക്കപ്പെട്ടിരുന്നു.
ഭാരത്പൂരില്‍ ബുദ്ധി വൈകല്യമുള്ള 16 കാരിയെ ബുധനാഴ്ച പീഡിപ്പിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ വരെ രാജസ്ഥാനില്‍ 1,509 പീഡനങ്ങളാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 1,312 പേരെ പീഡിപ്പിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ഏപ്രിലിനെ അപേക്ഷിച്ച് ഈ വര്‍ഷം 122 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു.
ആല്‍വാറിലെ കൂട്ടബലാത്സംഗത്തിനെതിരേ മെയ് രണ്ടിന് പരാതി നല്‍കിയെങ്കിലും പൊലിസ് നടപടിയെടുക്കാന്‍ തയാറായില്ലെന്ന് ഇരയുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു.
ആല്‍വാറിലെ പെണ്‍കുട്ടിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
ഇരക്കും കുടുംബത്തിനും നീതി ലഭിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയിരുന്നു.
ആല്‍വാറിലെ കൂട്ടബലാത്സംഗ കേസില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയയാള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പിടികൂടിയത്.
അതിനിടെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനായി ആല്‍വാറിനെ രണ്ട് പൊലിസ് ജില്ലകളായി വിഭജിക്കുമെന്ന് മുഖ്യമന്ത്രി അശോഗ് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."