സ്‌കൂള്‍ പരിസരത്തെ ടവര്‍നിര്‍മാണം; ബേപ്പൂര്‍ ടൗണിലെ ഹര്‍ത്താല്‍ പൂര്‍ണം
ഫറോക്ക്: സ്‌കൂള്‍ പരിസരത്തു ടവര്‍ നിര്‍മിക്കുന്നതിനെതിരേ ബേപ്പൂര്‍ ടൗണില്‍ ഇന്നലെ പ്രഖ്യാപിച്ച ജനകീയ ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നു. ടവര്‍വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ആറു മുതല്‍ ഉച്ച വരെയായിരുന്നു ഹര്‍ത്താല്‍.
ജനകീയ പ്രതിഷേധം വകവയ്ക്കാതെ ബേപ്പൂര്‍ സലഫി ഇംഗ്ലിഷ് മീഡിയം സ്‌കൂളിന്റെ ചുറ്റുമതിലിനോടു ചേര്‍ന്ന ബില്‍ഡിങ്ങിന്റെ മുകളിലാണു സ്വകാര്യ മൊബൈല്‍ കമ്പനി ടവര്‍ നിര്‍മിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്നു നിര്‍ത്തിവച്ച ടവര്‍ നിര്‍മാണം കോടതി ഉത്തരവു വാങ്ങിയാണ് കമ്പനി പുനരാരംഭിച്ചത്. ടവറിന്റെ ഇരുമ്പുതൂണുകള്‍ ഫിറ്റ് ചെയ്യുന്നതിനിടെ സ്പാനര്‍ നിലത്തുവീണ് മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതോടെ പ്രതിഷേധം ആളിക്കത്തുകയും ഇന്നലെ ജനകീയ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിക്കുകമായിരുന്നു.
പൊലിസ് നിര്‍ദേശപ്രകാരം ടവര്‍ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 140ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിനു സമീപത്തു ജനവാസ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന ടവറിനെതിരേ ശക്തമായ പ്രതിഷേധമാണുയര്‍ന്നിട്ടുള്ളത്. ടവര്‍നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും കോര്‍പറേഷന്‍ സെക്രട്ടറിക്കും ആക്ഷന്‍ സമിതി പരതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."