നിയമലംഘനം; 200 ലേറെ ഓട്ടോഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: നഗരത്തില്‍ നിയമലംഘനം നടത്തിയ 200 ഓളം ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ പിടികൂടി. സിറ്റി പൊലിസിന്റെ ഓപറേഷന്‍ 'ഏയ് ഓട്ടോ' എന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാമായി സിറ്റി പൊലിസും സിറ്റി ഷാഡോ പൊലിസും നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇത്രയധികം നിയമലംലനം നടത്തിയ ഓട്ടോറിക്ഷാക്കാര്‍ പിടിക്കപ്പെട്ടത്.
നഗരത്തിലെ ഓട്ടോ സവാരിക്കാരില്‍ നിന്ന് ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അമിതകൂലി ഇടാക്കുന്നു, യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നു, അന്യസംസ്ഥാനത്ത് നിന്നു വരുന്നവരോട് ഇരട്ടിയിലധികം യാത്രാക്കൂലി വാങ്ങുന്നു തുടങ്ങിയ പരാതികളെ തുടര്‍ന്ന് സിറ്റി പൊലിസ് രൂപികരിച്ച ഓപറേഷന്‍ ഏയ് ഓട്ടോ രൂപീകരിച്ചത്.
നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ സിറ്റി പൊലിസും ഷാഡോ പൊലിസും നടത്തിയ മിന്നല്‍ പരിശോധനയില്‍ യാത്രക്കാരോട് അപമര്യദായായി പെരുമാറുക, അമിത ചാര്‍ജ്ജ് ഇടാക്കുക, വാഹനസംബന്ധമായ രേഖകള്‍ കൈവശമില്ലാത്തവര്‍, സവാരി പോകാന്‍ വിസമ്മതിച്ചവര്‍, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലതെ വണ്ടി ഓടിയവര്‍, സിറ്റി പെര്‍മിറ്റ് ഇല്ലാത്ത നഗരപരിധിക്കുള്ളില്‍ ഓടിയവര്‍ എന്നീ നിയമ ലംഘനങ്ങള്‍ നടത്തിയവരെയാണ് പ്രധാനമായും പിടികൂടിയത്.
പരിശോധനയില്‍ ഇതുകൂടാതെ മദ്യപിച്ച് ഓട്ടോ ഓടിച്ചവരെയും യത്രാക്കാര്‍ കയറുന്നതിന് മുന്‍പ് മീറ്റര്‍ ഇട്ട് ഓടി അടുത്ത് കയറുന്ന സവാരിക്കാരില്‍ നിന്ന് ആ കൂലി കൂടി ഈടാക്കുന്നവരെയും പിടികൂടിയിട്ടുണ്ട്. തമ്പാനൂര്‍, കിഴക്കേകോട്ട, പാളയം, സ്റ്റാച്യൂ, മെഡിക്കല്‍ കോളജ്, മ്യൂസിയം പൂജപ്പുര, പേരൂര്‍ക്കട, കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്, 200 ഓളം പേരില്‍ നിന്ന് പിഴ ഈടാക്കിയും, 25 ഓളം പേര്‍ക്കെതിരേ കേസും എടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള മിന്നല്‍ പരിശോധനകള്‍ വരും ദിവസങ്ങളിലും നടത്തുമെന്ന് ഡി.സി.പി അരുള്‍.ആര്‍.ബി.കൃഷ്ണ അറിയിച്ചു. സിറ്റി പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡി.സി.പി അരുള്‍ ആര്‍.ബി കൃഷ്ണ, കണ്‍ട്രോള്‍ റൂം എ.സി വി. സുരേഷ് കുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."