കൊറോണ ; സഊദിയിൽ നാലു ലക്ഷത്തോളം പേർക്കു തൊഴിൽ നഷ്ടപ്പെട്ടു
ജിദ്ദ: സഊദിയിൽ കൊറോണ പശ്ചാത്തലത്തിൽ സ്വദേശികളും വിദേശികളുമായി നാലു ലക്ഷത്തോളം പേർക്കു തൊഴിൽ നഷ്ടപ്പെട്ടത്തായി റിപ്പോർട്ട്. 284,000 വിദേശികൾക്ക് തൊഴിൽ നഷ്ടം സംഭവിച്ചപ്പോൾ 116,000
സ്വദേശികളാണ് തൊഴിൽ വിപണിയിൽ നിന്ന് പുറത്ത്പോയതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഗാസ്റ്റാറ്റ്) പുതിയ റിപ്പോർട്ടിൽ പറയുന്നു.ഏപ്രിൽ-ജൂൺ കാലയളവിൽ 53,000-ത്തിലധികം
സ്വദേശികളാണ് തൊഴിൽ രാജിവെച്ചത്. അതേ കാലയളവിൽ 36,000-ത്തിലധികം രണ്ടാം പാദത്തിൽ 284,000 പ്രവാസി പുരുഷ-വനിതാ തൊഴിലാളികൾ ജോലി ഉപേക്ഷിക്കുകയോ തൊഴിൽ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2020 ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച്
സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്ക് 15.4 ശതമാനത്തിലെത്തിയതായി ഗാസ്റ്റാറ്റ് അഭിപ്രായപ്പെട്ടു. കരാറുകൾ കാലഹരണപ്പെട്ടതായും റിപ്പോർട്ട് വെളിപ്പെടുത്തി. 60,000 വിദേശ തൊഴിലാളികളാണ് രാജി നൽകിയത്.
രണ്ടാം പാദത്തിൽ 284,000 പ്രവാസി പുരുഷ-വനിതാ തൊഴിലാളികൾ ജോലി ഉപേക്ഷിക്കുകയോ തൊഴിൽ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2020 ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച്
സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്ക് 15.4 ശതമാനത്തിലെത്തി.
തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 80 പ്രകാരം 11,000 ത്തിലധികം സ്വദേശി പുരുഷന്മാരും സ്ത്രീകളും അവരുടെ തൊഴിൽ കരാറുകൾ അവസാനിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
രണ്ടാം പാദത്തിൽ ജോലി ഉപേക്ഷിച്ച മൊത്തം സ്വദേശികളുടെ എണ്ണം 116,000 ൽ അധികം സ്ത്രീ-പുരുഷ തൊഴിലാളികളിലേക്ക് എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കിയത്.
അതിനിടെ ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് സഊദിയുടെ സമ്പദ് വ്യവസ്ഥ ഏഴുശതമാനം ഇടിഞ്ഞു. കൊവിഡ് കാരണം വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണുകളാണ് ക്രൂഡ് ഓയില്‍ വിപണിയെ ബാധിച്ചത്. ഒരു ബാരല്‍ അസംസ്‌കൃത പെട്രോളിയത്തിന്റെ വില ബാരലിന് 20 ഡോളറില്‍ താഴെ വരെ എത്തിയിരുന്നു.സമ്പദ് വ്യവസ്ഥയില്‍ ഇടിവുണ്ടായതോടെ ആണ് തൊഴിലില്ലായ്മാ നിരക്ക് 15.4 ശതമാനമായി ഉയര്‍ന്നത്. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. സഊദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും, വരും മാസങ്ങളില്‍ കടുത്ത സാമ്പത്തിക ചെലവുചുരുക്കല്‍ നടപ്പാക്കുന്നതോടെ സാമ്പത്തിക സ്ഥിതി വീണ്ടും ദുര്‍ബലമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."